ഉത്തർപ്രദേശിൽ സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി; കാരണം അപവാദപ്രചരണം

Published : Oct 19, 2018, 04:34 PM IST
ഉത്തർപ്രദേശിൽ സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി; കാരണം അപവാദപ്രചരണം

Synopsis

മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുത്തി ഒരുകൂട്ടം ആളുകൾ തന്നെക്കുറിച്ച് അപവാദ പ്രചരണം നടത്തിയത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം വിശദീകരണം നൽകുന്നു. 

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി.ബംനാ ജില്ലയിലെ മദനി ബാബയാണ് അപവാദപ്രചരണം നിമിത്തം ജനനേന്ദ്രിയം മുറിച്ചു കളയാൻ നിർബന്ധിതനായത്. മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുത്തി ഒരുകൂട്ടം ആളുകൾ തന്നെക്കുറിച്ച് അപവാദ പ്രചരണം നടത്തിയത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം വിശദീകരണം നൽകുന്നു. നവരാത്രി ദിനത്തിലായിരുന്നു സ്വാമിയുടെ ഈ പ്രവർത്തി. സന്യാസിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൊട്ടടുത്ത പ്രദേശത്ത് താമസിക്കുന്ന യുവതിയുമായി ബന്ധപ്പെടുത്തി തന്റെ പേര് കളങ്കപ്പെടുത്തുകയായിരുന്നു. ബംനാ ജില്ലയിലെ കംസിൻ ​ഗ്രാമത്തിലാണ് ഇരുപത്തെട്ട് വയസ്സുള്ള മദനി ബാബ താമസിക്കുന്നത്. ജനനേന്ദ്രിയം മുറിച്ചതിനാൽ അദ്ദേഹം ​ഗുരുതരാവസ്ഥയിലാണ്. ചികിത്സ നടന്നു കൊണ്ടിരിക്കുന്നു. ‍ഡോക്ടർ ബൽവീർ സിം​ഗ് എഎൻഐയോട് പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജില്ലാ പൊലീസാണ് സംഭവത്തിന്റെ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്