സിപിഎം നേതാവ് നിരുപം സെൻ അന്തരിച്ചു

By Web TeamFirst Published Dec 24, 2018, 12:16 PM IST
Highlights

മുതിർന്ന സിപിഎം നേതാവ് നിരുപം സെൻ(71) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. 

 

കൊല്‍ക്കത്ത: മുതിർന്ന സിപിഎം നേതാവ് നിരുപം സെൻ(71) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക്  എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

സിപിഎം പിബി അംഗവും ബുദ്ധദേബ്‌ ഭട്ടാചാര്യ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്നു നിരുപം സെന്‍. നിലവിൽ കേന്ദ്രകമ്മിറ്റിയിലെ പ്രത്യേകക്ഷണിതാവാണ്. ആരോഗ്യനില മോശമായതറിഞ്ഞ്‌ കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

click me!