വാക്ക് പാലിക്കാത്ത നേതാക്കളെ ജനം തല്ലുമെന്ന് നിതിൻ ഗഡ്കരി

Published : Jan 28, 2019, 09:26 AM ISTUpdated : Jan 28, 2019, 09:33 AM IST
വാക്ക് പാലിക്കാത്ത നേതാക്കളെ ജനം തല്ലുമെന്ന് നിതിൻ ഗഡ്കരി

Synopsis

വാക്ക് പാലിക്കാത്ത നേതാക്കളെ ജനം തല്ലുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.താൻ എന്തു വാഗ്ദാനങ്ങൾ നൽകുന്നോ അത് നൂറു ശതമാനം പാലിക്കാ റുണ്ടെന്നും ഗഡ്കരി പറഞ്ഞു. 

ദില്ലി: പ്രധാനമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെ ബി ജെ പി നേതൃത്വത്തിന് വീണ്ടും നിതിൻ ഗഡ്കരിയുടെ പരോക്ഷവിമർശനം.  വാക്ക് പാലിക്കാത്ത നേതാക്കളെ ജനം തല്ലുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ചില നേതാക്കൾ ജനങ്ങൾക്ക് വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും നൽകും എന്നാൽ പിന്നീട് അത് പാലിക്കില്ല. അത്തരക്കാരെ ജനങ്ങൾ തല്ലുമെന്നും. 

താൻ എന്തു വാഗ്ദാനങ്ങൾ നൽകുന്നോ അത് നൂറു ശതമാനം പാലിക്കാറുണ്ടെന്നും ഗഡ്കരി പറഞ്ഞു. മുംബൈയിൽ വിവിധ അടിസ്ഥാന റോഡ് വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. നേരത്തെ നിയമസഭാതെരഞ്ഞെടുപ്പ് മൂന്നു സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഏറ്റ തോൽവിയെ തുടർന്ന് ഗഡ്കരി ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനം ഉയർത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി