വിശിഷ്ട വ്യക്തികളുടെ ജൻമദിനത്തിന് സ്കൂളുകൾക്ക് അവധി വേണ്ടെന്ന് യുപി മുഖ്യമന്ത്രി

By Web DeskFirst Published Apr 14, 2017, 11:21 AM IST
Highlights

ലക്നോ: വിശിഷ്ട വ്യക്തിത്വങ്ങളുടെ ജൻമദിന വാർഷികത്തിൽ സ്കൂളുകൾക്ക് അവധി നൽകേണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ്. ഇത്തരം ദിവസങ്ങളിൽ സ്കൂളുകൾ സാധാരണ പോലെ തന്നെ പ്രവർത്തിക്കണം. 126-ാം അംബേക്കർ ജയന്തിയോട് അനുബന്ധിച്ച് അദ്ദേഹത്തിന്‍റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യുപി മുഖ്യമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. വിശിഷ്ട വ്യക്തിത്വങ്ങളെക്കുറിച്ച് കുട്ടികൾ മനസിലാക്കാനും പഠിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
 

click me!