ചില വാർത്ത ശൃംഖലകൾ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തയാണെന്നും ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തൊടുപുഴ: പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന് എതിരെ പരാതികളില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചില വാർത്ത ശൃംഖലകൾ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തയാണെന്നും ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുരേഷ് ബാബുവിനെതിരെ ക്രിമിനൽ സ്വഭാവമുള്ള പരാതിയും ലഭിച്ചിട്ടില്ല. എന്തുകൊണ്ട് നേതൃ മാറ്റം എന്നത് പാലക്കാട് ജില്ലാ ഘടകത്തോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സർവകലാശാലയുടെ ഭൂമിയാണ് അളക്കുന്നതെന്നും എകെജി സെന്റർ ഇരിക്കുന്നത് നിയമപരമായ എല്ലാ രേഖകളും ഉള്ള ഭൂമിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ആൻ്റണി സർക്കാരാണ് നിയമപരമായി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് ഭൂമി അനുവദിച്ചത്. ഹൈക്കോടതിയിൽ ഇരിക്കുന്ന വിഷയം നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
