
ദില്ലി: ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഭേദഗതികളോടെ ആധാറിനെ അംഗീകരിച്ചിരിക്കുകയാണ്. ആധാറിന് ഭരണഘടനാപരമായ സാധുതയുണ്ടെന്നും വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നകയറുന്നില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ചില സേവനങ്ങളില്‍ നിന്നും ആധാറിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട് സുപ്രീംകോടതി.
ഈ സേവനങ്ങള്‍ക്കായി ഇനി ആധാര്‍ നല്‍കേണ്ടതില്ല
1. മൊബൈലുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട
ടെലികോം കമ്പനികൾ ആധാർ നമ്പറുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കോടതി. ആധാറില്ലെങ്കിൽ രാജ്യത്ത് ജീവിക്കാൻ കഴിയില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിമര്‍ശനം . സ്വകാര്യ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നത് ദുരപയോഗം ചെയ്യപ്പെടുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിശദമാക്കി.
2.ബാങ്ക് അക്കൌണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട
3. സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമല്ല
കുട്ടികളുടെ ആധാര്‍ സംബന്ധിച്ച് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം. കുട്ടികളുടെ വിവരം ശേഖരിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം വേണം. സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ ബാധകമാക്കരുത്.
4.സിബിഎസ്‍സി, നീറ്റ്, യുജിസി പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല
സിബിഎസ്‍സി, നീറ്റ്, യുജിസി പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാവില്ല. ദേശീയസുരക്ഷയുടെ പേരിൽ ബയോമെട്രിക് വിവരങ്ങൾ പുറത്തുവിടാനാകില്ല
5. സ്വകാര്യ സേവനങ്ങള്‍കാര്ര
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് മാത്രം ആധാര്‍ മതിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam