ഭാര്യയും മക്കളുമില്ല, മോദി ആര്‍ക്കു വേണ്ടി അഴിമതി നടത്തണമെന്ന് രാജ്‍നാഥ് സിങ്

Published : Feb 10, 2019, 10:20 AM ISTUpdated : Feb 10, 2019, 11:08 AM IST
ഭാര്യയും മക്കളുമില്ല, മോദി ആര്‍ക്കു വേണ്ടി അഴിമതി നടത്തണമെന്ന് രാജ്‍നാഥ് സിങ്

Synopsis

ഫാല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ആര്‍ക്ക് വേണ്ടിയാണ് മോദി സ്വത്ത് സമ്പാദിക്കേണ്ടത്. ഭാര്യക്ക് വേണ്ടിയോ? കുട്ടികള്‍ക്ക് വേണ്ടിയോ? ആരാണ് അദ്ദേഹത്തിനുള്ളത്? പിന്നെ ആര്‍ക്കുവേണ്ടി അഴിമതി നടത്തിയെന്നാണ് പറയുന്നത്- രാജ്നാഥ് സിങ് ചോദിച്ചു.

പറ്റ്ന: റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ആര്‍ക്ക് വേണ്ടിയാണ് മോദി സ്വത്ത് സമ്പാദിക്കേണ്ടത്. ഭാര്യക്ക് വേണ്ടിയോ? കുട്ടികള്‍ക്ക് വേണ്ടിയോ? ആരാണ് അദ്ദേഹത്തിനുള്ളത്? പിന്നെ ആര്‍ക്കുവേണ്ടി അഴിമതി നടത്തിയെന്നാണ് പറയുന്നത്- രാജ്നാഥ് സിങ് ചോദിച്ചു.

ഇനിയും നിങ്ങള്‍ക്ക് ആരോപണങ്ങള്‍ ഉന്നയിക്കാം പക്ഷേ, അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല.  വര്‍ഷങ്ങളായി മോദിയെ വ്യക്തിപരമായി അറിയാം. അദ്ദേഹത്തിന്‍റെ കൂടെ ജോലി ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ മോദി ജനങ്ങള്‍ക്കായി ഒത്തിരി കാര്യങ്ങള്‍ ചെയ്തു. ഇനിയും അദ്ദേഹം  ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറ‍ഞ്ഞു. ബീഹാറിലെ ആദിവേശന്‍ ഭവനില്‍ നടന്ന ഇന്‍ററാക്റ്റീവ് സെക്ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്‍നാഥ്. 

ദരിദ്ര രാജ്യമായിരുന്ന ഇന്ത്യ ഇന്ന് കരുത്തുറ്റ രാജ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുന്ന ദിവസം അതിവിദൂരമല്ല. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍ മാത്രമേ അത് സംഭവിക്കുകയുള്ളെന്നും രാജ്‍നാഥ് സിംഗ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലി വായുമലിനീകരണം: നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ; വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടരും
തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും