ഒമാനിലെ വിദേശ തൊഴിലാളികള്‍ക്ക് ഇരുട്ടടി

By Web DeskFirst Published May 14, 2018, 1:34 PM IST
Highlights
  • ഒമാനിൽ സ്വദേശിവത്കരണം 
  • നടപ്പിലാക്കാത്ത 161   സ്ഥാപനങ്ങൾക്കെതിരെ   
  • നിയമ നടപടികളുമായി മാനവ വിഭവ  ശേഷി മന്ത്രാലയം

ഒമാനിൽ സ്വദേശിവത്കരണം  നടപ്പിലാക്കാത്ത 161   സ്ഥാപനങ്ങൾക്കെതിരെ    നിയമ നടപടികളുമായി മാനവ വിഭവ  ശേഷി മന്ത്രാലയം. സ്ഥാപനങ്ങളിൽ പത്തു ശതമാനം  സ്വദേശിവൽക്കരണം   നടപ്പിലാക്കണമെന്ന്  സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. പരിശോധനകൾക്കായി പ്രത്യേക സംഘത്തെയും   നിയോഗിച്ചു. ഒമാൻ സർക്കാർ   അനുശാസച്ചിട്ടുള്ള  സ്വദേശിവൽക്കരണം  നടപ്പിലാക്കത്ത  161 സ്ഥാപനങ്ങൾക്കെതിരെയാണ്  മന്ത്രാലയം   ശക്തമായ  നിലപാടുകൾ  സ്വീകരിച്ചിരിക്കുന്നത് .

6959  വിദേശ  ജീവനക്കാരാണ് , നിലവിൽ ഈ  161  കമ്പനികളിലായി  തൊഴിൽ ചെയ്തു വരുന്നത് .  നാല്പതിലധികം വിദേശികൾ  വീതം  ജോലി ചെയ്തു വരുന്ന 161   വിവിധ  സ്ഥാപനങ്ങളിൽ  നടത്തിയ പരിശോധനയിൽ ,   ഒരു സ്വദേശിപോലും   ജീവനക്കാരുടെ പട്ടികയിൽ  ഇല്ലാത്ത സഹചര്യത്തിലാണ്     ഈ സ്ഥാപനങ്ങൾക്കെതിരെ  നിയമ  നടപടികളുമായി  നീങ്ങിയതെന്നു  മന്ത്രാലയം  വ്യക്തമാക്കി

നിയമ  നടപടികൾക്ക്  വിധേയമായ  സ്ഥാപനങ്ങൾക്കു പുതിയ  വിസക്കുള്ള  അനുമതി,  നിലവിലുള്ള വിദേശ ജീവനക്കാരുടെ തൊഴിൽ രേഖകൾ പുതുക്കുക  തുടങ്ങിയ  സേവനങ്ങൾ   മന്ത്രാലയം  റദ്ദാക്കും. പത്തു ശതമാനം  സ്വദേശിവൽക്കരണം  പാലിക്കുന്നുവോ എന്നു ഉറപ്പു വരുത്തുവാൻ  മന്ത്രാലയം  പരിശോധനകളും   ഊർജ്ജിതമാക്കി .

 സ്വദേശിവൽക്കരണ തോത്    പാലിക്കാത്ത  തൊഴിൽ ഉടമയിൽ നിന്നും കുറവുള്ള ഓരോ  തൊഴിലാളിക്കും  250  ഒമാനി റിയൽ മുതൽ 500   റിയൽ  വരെ നിരക്കിൽ പിഴ ചുമത്തുമെന്നും മന്ത്രാലയം  വ്യക്തമാക്കി .

click me!