പത്മകുമാറിനെതിരെ നടപടി എടുക്കാതിരുന്നത് എതിരാളികൾക്ക് ആയുധമായെന്നും നടപടിക്ക് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ ചർച്ച. മുൻ എംഎൽഎ - കെസി രാജഗോപാലൻ പഞ്ചായത്തിൽ മൽസരിച്ചതിനെതിരെയും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. 

പത്തനംതി‌ട്ട: ശബരിമല സ്വർണ്ണക്കൊളളക്കേസ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. എ പത്മകുമാറിനെതിരെ സംഘടനാ നടപടി സ്വീകരിക്കേണ്ടിയിരുന്നു. നടപടി എടുക്കാതിരുന്നത് എതിരാളികൾക്ക് ആയുധമായെന്നും നടപടിക്ക് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനമുണ്ടായി. മുൻ എംഎൽഎ - കെസി രാജഗോപാലൻ പഞ്ചായത്തിൽ മൽസരിച്ചതിനെതിരെയും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. മത്സരം പ്രാദേശിക വിഭാഗീയതയ്ക്ക് കാരണമായെന്നാണ് വിമർശനം. 

അതേസമയം, കെസിആറിന്റെ പരസ്യ വിമർശനങ്ങളിൽ നാളെ ജില്ലാ കമ്മിറ്റിയിൽ ചർച്ച നടക്കും. മുൻ എംഎൽഎ കെസി രാജഗോപാലന്റേത് അച്ചടക്കലംഘനമാണ്. പരസ്യ പ്രതികരണം നടത്തിയതിൽ വിശദീകരണം തേടും. സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി. മെഴുവേലി പഞ്ചായത്തിൽ തന്നെ കാലുവാരി തുടങ്ങിയവ ആയിരുന്നു മത്സരത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ.

ശബരിമല സ്വ‍‍‍‌‍ർണക്കൊള്ളക്കേസിൽ എസ് ജയശ്രീക്ക് താൽക്കാലിക ആശ്വാസം

ശബരിമല സ്വ‍‍‍‌‍ർണക്കൊള്ളക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് താൽക്കാലിക ആശ്വാസം. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി താൽക്കാലികമായി തടഞ്ഞു. അടുത്ത മാസം 8, 9 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷയിൽ തീരുമാനമെടുത്തത്. ഹർജിയിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചു. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നടപടി. അറ്റകുറ്റപ്പണികൾക്കായി സ്വർണപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. കേസിലെ നാലാം പ്രതിയാണ് ജയശ്രീ. 

YouTube video player