
ദില്ലി: തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്ന വിഷയത്തിൽ തീരുമാനം നീട്ടി വച്ച് കേന്ദ്ര നിയമ കമ്മീഷൻ. കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ച കമ്മീഷൻ ഇക്കാര്യത്തിൽ രാഷ്ട്രീയ-പൊതു സമവായം ആദ്യം ഉണ്ടാകണമെന്ന് വ്യക്തമാക്കി.
തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ആശയത്തെ നിയമ കമ്മീഷൻ തയ്യാറാക്കിയ കരടു റിപ്പോർട്ടിൽ സ്വാഗതം ചെയ്തു. ഇതിന് ഭരണഘടനാ ഭേദഗതി വേണമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. 2019-ൽ 12 നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്തുക എന്നത് കരട് റിപ്പോർട്ടിലെ ഒരു നിർദ്ദേശമാണ്.
2021ൽ 17 നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുക, 2024 ആകുമ്പോഴേക്കും ഈ പതിനേഴ് നിയമസഭകളുടെ കാലാവധി വെട്ടിക്കുറച്ച് എല്ലാ തെരഞ്ഞെടുപ്പും ഒന്നിച്ചാക്കുക എന്നതാണ് മറ്റു നിർദ്ദേശങ്ങൾ.
മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാൻ, മിസോറാം സംസ്ഥാനങ്ങളിലേക്ക് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇവ 2019ലേക്ക് നീട്ടാൻ നിലവിലെ നിയമപ്രകാരം കഴിയില്ല. അതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഇവ നടത്തമെങ്കിൽ പാർലമെൻറ് കാലാവധി വെട്ടിച്ചുരുക്കേണ്ടി വരും.
നിലവിലെ നിയമകമ്മീഷൻറെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ആറു മാസത്തിനു ശേഷം തുടർ ചർച്ച പ്രതീക്ഷിച്ചാൽ മതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam