പശുക്കളെ കൊന്നെന്ന സംശയം; ഉത്തർപ്രദേശിൽ സംഘർഷം; പൊലീസ് ഉദ്യോ​ഗസ്ഥനുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

By Web TeamFirst Published Dec 3, 2018, 8:59 PM IST
Highlights

പശുവിന്റെ ശരീരാവശിഷ്ടങ്ങളും ട്രാക്റ്ററിലേറ്റിയാണ് ഇവർ റോഡ് ഉപരോധിച്ചത്. പൊലീസിനു നേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തി.

ലഖ്നൗ: അനധികൃത ​ഗോശാല നിർമ്മിച്ച് പശുവിനെ കശാപ്പ് ചെയ്തെന്ന സംശയത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസുകാരുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ തിങ്കളാഴ്ചയാണ് സംഘർഷം നടന്നത്. പരിക്കേറ്റവരിൽ ഒരാളുടെ നില ​ഗുരുതരമാണ്. പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിം​ഗാണ് കൊല്ലപ്പെട്ടത്. 

പശുവിന്റേതെന്ന കരുതുന്ന ശരീരാവശിഷ്ടങ്ങൾ ലഭിച്ചതോടെയാണ് ബുലന്ദ്ഷഹറിലെ ജനങ്ങൾ‌ അക്രമാസക്തരായത്. ഇവരെ ശാന്തരാക്കാനെത്തിയതായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥർ. പശുവിന്റെ ശരീരാവശിഷ്ടങ്ങളും ട്രാക്റ്ററിലേറ്റിയാണ് ഇവർ റോഡ് ഉപരോധിച്ചത്. പൊലീസിനു നേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തി. പൊലീസിന് സമരക്കാരെ പിരിച്ചുവിടാന്‌ ലാത്തി ഉപയോ​ഗിക്കേണ്ടി വന്നു എന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ ആനന്ദ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

One police inspector dead during a clash with people protesting against illegal slaughterhouses in Bulandshahr pic.twitter.com/Ugts7FDtsI

— ANI UP (@ANINewsUP)

പതിനഞ്ചോളം വാഹനങ്ങൾ‌ക്ക് അക്രമത്തിൽ കേ‍ടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസ് നടത്തിയ വെടിവപ്പിലാണ് സുമിത് ആനന്ദ് എന്ന യുവാവ് കൊല്ലപ്പെട്ടത്. കല്ലേറിൽ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ​ഗോരക്ഷകരെന്ന് വിളിക്കപ്പെടുന്ന അക്രമി സംഘമാണ് അക്രമം അഴിച്ചു വിട്ടതെന്ന് പൊലീസ് പറയുന്നു.  


 

click me!