വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം, വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ട് വരണമെന്ന് സുരേഷ് ഗോപി

Published : Jan 03, 2026, 08:51 AM IST
suresh gopi

Synopsis

തിരുവനന്തപുരത്ത് തിലകം അണിയും എന്നാണ് താൻ പറഞ്ഞത്.അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും സുരേഷ് ഗോപി

കൊല്ലം:  വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ട് വരണമെന്ന് സുരേഷ് ഗോപി പറഞ്ഞു.വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം.തിരുവനന്തപുരത്ത് തിലകം അണിയും എന്നാണ് താൻ പറഞ്ഞത്.അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു

തൃശൂരിൽ സെൻട്രൽ ഫോറൻസികിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല.തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ എന്ന് മനസിലായില്ല.അത് തിരുവനന്തപുരത്തേക്ക് പോകും.പകരം തൃശൂരിൽ 25 ഏക്കറിലുള്ള മറ്റൊരു പദ്ധതി ആവിഷ്കരിക്കും.തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാം.വെള്ളാപ്പള്ളി വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിച്ചില്ല

 കൊല്ലത്തെ ചരിത്ര സ്മാരകമായ ചീന കൊട്ടാരത്തിലും നിർമ്മാണം നടക്കുന്ന റെയിൽവേ സ്റ്റേഷനിലും അദ്ദേഹം  സന്ദർശനം നടത്തി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കുടുംബത്തിന്റെ 10 വർഷത്തെ പ്രാർത്ഥനയായിരുന്നു അവ്യാൻ'; ദുരന്തം പതിയിരുന്നത് കുടിവെള്ളത്തിൽ, 32 പേർ ഇപ്പോഴും ഐസിയുവിൽ, മരണഭീതിയിൽ ഇൻഡോര്‍
കെഎസ്ആര്‍ടിസിയ്ക്ക് 93.72 കോടി രൂപ അനുവദിച്ച് ധനമന്ത്രി; പെൻഷൻ വിതരണത്തിന് 73.72 കോടി, മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി