
കേരളം കണ്ട മഹാപ്രളയത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളും കുടുങ്ങിയിട്ടുണ്ട്. മലയാളികള്‍ നേരിടുന്നതിനെക്കാള്‍ രൂക്ഷമായ പ്രശ്നങ്ങള്‍ അവര്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഭാഷ അറിയാത്തതിനാല്‍ എന്ത് ചെയ്യണമെന്ന കൃത്യമായ വിവരം അവര്‍ക്ക് ലഭിക്കുന്നില്ല.
ഒരു പക്ഷേ ഒരാളെയും ബന്ധപ്പെടാനാകാതെ, ഇവിടുന്നുള്ള വിവരങ്ങള്‍ കിട്ടാന്‍ ഒരു വഴിയുമില്ലാത്തവരുണ്ടാവും. നേരിടുന്ന പ്രശ്നങ്ങള്‍ എന്താണെന്ന് പലരെയും അറിയിക്കാനാകാതെ വട്ടം കറങ്ങുകയാകും അന്യ സംസ്ഥാന തൊഴിലാളികളില്‍ ചിലരെങ്കിലും.
അവരെയും രക്ഷിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പ്രളയദുരിതമനുഭവിക്കുന്ന, മറ്റെവിടെയും ഇടംകണ്ടെത്താനാകാത്ത ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടാൽ 8547698740 , 08800449680 എന്നീ നമ്പറുകള്‍ നല്‍കണമെന്ന് അറിയിപ്പുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam