തീയറ്ററില്‍ പുറത്ത് നിന്നുള്ള ഭക്ഷണം; എന്താണ് സുരക്ഷാ പ്രശ്നമെന്ന് ഹെെക്കോടതി

By Web TeamFirst Published Aug 8, 2018, 8:07 PM IST
Highlights

പുറത്ത് നിന്നുള്ള ഭക്ഷണം തീയറ്ററിനുള്ളില്‍ നിരോധിക്കുന്നതായി പ്രത്യേക നിയമങ്ങള്‍ ഒന്നുമില്ലെന്നുള്ള സര്‍ക്കാരിന്‍റെ സത്യവാംഗ്മൂലവും കോടതി ചൂണ്ടിക്കാട്ടി. 

മുംബെെ: മള്‍ട്ടിപ്ലക്സ് തീയറ്ററിലും മറ്റും പുറത്ത് നിന്നുള്ള ഭക്ഷണം കൊണ്ടു വന്നാല്‍ എന്താണ് സുരക്ഷാ പ്രശ്നമെന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിനോട് ബോംബെ ഹെെക്കോടതി. സിനിമ തീയറ്ററുകള്‍ ഒഴികെ പൊതു സ്ഥലങ്ങളിലെല്ലാം ജനങ്ങള്‍ക്ക് ഭക്ഷണം കൊണ്ടു പോകാം. വിമാനത്തില്‍ പോലും ഇതിന് പ്രശ്നമില്ല. തീയറ്ററിനുള്ളില്‍ ഭക്ഷണം പുറത്തു നിന്ന് കൊണ്ടു വന്നാല്‍ സുരക്ഷ പ്രശ്നമുണ്ടെന്നുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ അഭിപ്രായം കേട്ട ശേഷമാണ് കോടതിയുടെ ചോദ്യങ്ങള്‍ വന്നത്.

പുറത്ത് നിന്നുള്ള ഭക്ഷണം തീയറ്ററിനുള്ളില്‍ നിരോധിക്കുന്നതായി പ്രത്യേക നിയമങ്ങള്‍ ഒന്നുമില്ലെന്നുള്ള സര്‍ക്കാരിന്‍റെ സത്യവാംഗ്മൂലവും കോടതി ചൂണ്ടിക്കാട്ടി. തീയറ്ററുകളില്‍, പ്രത്യേകിച്ചും മള്‍ട്ടിപ്ലക്സുകളില്‍ പുറത്തനിന്നുള്ള ഭക്ഷണവും വെള്ളവും അനുവദിക്കാത്തതിനെതിരെ ജിനേന്ദ്ര ബാക്സി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാംഗ്മൂലം നല്‍കിയത്. ഒരു പൗരന്‍റെ മൗലിക അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും ബാക്സി ഹര്‍ജിയില്‍ പറയുന്നു. 

click me!