
തിരുവനന്തപുരം. ആധുനികകാലത്ത് എല്ലാം ഡിജിറ്റലാകുമ്പോൾ പൊലീസും പേപ്പർലെസ് ആകുന്നു. കുറ്റപത്രവും അന്തിമറിപ്പോർട്ടും ഡിജിറ്റലാകണമെന്ന പ്രധാനനിർദ്ദേശമാണ് പൊലീസ് മുന്നോട്ട് വയ്ക്കുന്നത്. . എഡിജിപി മാരുടെ യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി, കേസുകളിലെ കുറ്റപത്രം , അന്തിമ റിപ്പോർട്ടിന്റെ ഹാർഡ് കോപ്പികൾക്ക് പകരം ഡിജിറ്റൽ പകർപ്പുകൾ പ്രതികൾക്ക് നൽകുന്നതിനുള്ള സാധ്യത സംബന്ധിച്ച് ചർച്ച ചെയ്യാനാണ് തീരുമാനം. ഗവർണറും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഡിജിപി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും. തുടർനടപടി സ്വീകരിക്കാൻ ADGP HQ നെ നിയോഗിച്ചിട്ടുണ്ട്. പേജുകൾ പ്രിൻ്റെടുത്ത് പ്രതികൾക്ക് കൊടുക്കുന്നതിന് പകരം ഒറ്റക്ലിക്കിൽ റിപ്പോർട്ട് പ്രതികൾക്കും അഭിഭാഷകർക്കും നൽകാമെന്നാണ് നിർദ്ദേശം.
പാസിംഗ് ഔട്ട് പരേഡുകൾ, പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനങ്ങൾ തുടങ്ങിയവയ്ക്കുള്ള ക്ഷണക്കത്തുകൾ ഡിജിറ്റലാക്കാൻ ധാരണയായി. ഗവർണർ, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മറ്റ് മന്ത്രിമാർ തുടങ്ങിയ മുഖ്യാതിഥികൾക്കായി മാത്രം, ക്ഷണക്കത്തുകൾ നൽകാനാണ് തീരുമാനം. എല്ലാ യൂണിറ്റ് മേധാവികളും ഓഫീസുകളും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് പേപ്പർലെസ് യോഗങ്ങൾ നടത്തണമെന്നാണ് തീരുമാനം. സമൻസ് ഉള്‍പ്പെടെ കാര്യങ്ങള്‍ പൊലിസ് ആപ്പുമായി സംയോജിപ്പിക്കാനുളള നടപടികളിലേക്ക് നീങ്ങാനും തീരുമാനിച്ചു.വാട്സാപ്പിൽ ക്ഷണിക്കുന്ന കാലത്ത് എന്തിന് പേപ്പർ കാർഡുണ്ടാക്കി അമിത ചെലവും സമയവും കളയണമെന്നാണ് പൊലീസ് ചിന്ത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam