ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന കാരണത്താൽ മണ്ണുത്തി വെറ്ററിനറി കോളേജിൽ ഒന്നാം വർഷ ബി.വി.എസ്.സി വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ചു. ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കടുത്ത സമരത്തിലാണ്

തൃശൂർ: ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് ഒന്നാം വർഷ ബി വി എസ് സി (ബാച്ചിലർ ഓഫ് വെറ്റിനറി സയൻസ്) വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ചതിനെതിരെ മണ്ണുത്തി വെറ്ററിനറി കോളേജിൽ വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധം. കോഴ്സിലെ 175 വിദ്യാർത്ഥികളുടെ പരീക്ഷാ ഫലമാണ് കോളേജ് അധികൃതർ തടഞ്ഞുവെച്ചിരിക്കുന്നത്. ആകെയുള്ള വിദ്യാർത്ഥികളിൽ 46 പേരുടെ ഫലം മാത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അനാവശ്യ കാരണം ഉന്നയിച്ച് ഫലം തടഞ്ഞുവെച്ച അധികൃതരുടെ നടപടിക്കെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എത്രയും വേഗം പരീക്ഷാ ഫലം പ്രസിദ്ധീകരിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരം കൂടുതൽ ശക്തമാക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player