ഐടിഐ വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പറമ്പിക്കുളം പൊലീസ്

Published : Jul 03, 2025, 10:23 AM IST
missing srtudent palakkad

Synopsis

പറമ്പിക്കുളം എർത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്.

പാലക്കാട്: പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. രണ്ട് ദിവസം മുൻപാണ് സംഭവം. പറമ്പിക്കുളം എർത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്. രേഖകൾ പുതുക്കുന്നതിനായി പറമ്പിക്കുളം ടൈഗർ ഹാളിൽ ക്യാമ്പ് നടന്നിരുന്നു. ചില രേഖകൾ എടുക്കാൻ 3 കിലോമീറ്റർ അകലെയുള്ള വീട്ടിൽ പോയതാണ് അശ്വിൻ. തുടർന്ന് തിരികെ വന്നില്ല. കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പറമ്പിക്കുളം പോലീസ് അന്വേഷണം ആരംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

' കേരളത്തിൽ ചെളികളുടെ അളവ് വളരെ കൂടുതലാണ്,കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരിഞ്ഞു കൊണ്ടിരിക്കുന്നത് ' : സുരേഷ് ഗോപി
കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി