യാത്രക്കാരെ വെട്ടിലാക്കി സ്റ്റേഷന്‍ മാറിയെത്തിയ ട്രെയിന്‍

Web Desk |  
Published : Mar 28, 2018, 06:16 PM ISTUpdated : Jun 08, 2018, 05:50 PM IST
യാത്രക്കാരെ വെട്ടിലാക്കി സ്റ്റേഷന്‍ മാറിയെത്തിയ ട്രെയിന്‍

Synopsis

യാത്രക്കാരെ വെട്ടിലാക്കി സ്റ്റേഷന്‍ മാറിയെത്തിയ ട്രെയിന്‍

ദില്ലി: സ്റ്റേഷന്‍ മാറി ട്രെയിനുകള്‍ ഓടുക അസാധാരണമാണ്. പഴയ ദില്ലി സ്റ്റേഷനിലാണ് സംഭവങ്ങള്‍ നടന്നത്. രാവിലെ പഴയ ദില്ലി റെയില്‍വേ സ്റ്റേഷനില്‍ പതിവില്‍ കവിഞ്ഞ തിരക്ക് അനുഭവപ്പെട്ടതോടെയാണ് ട്രെയിന്‍ സ്റ്റേഷന്‍ മാറിയെത്തിയ വിവരം ശ്രദ്ധയില്‍ പെടുന്നത്. 

തിരക്കേറിയ സമയത്ത് പാസഞ്ചര്‍ ട്രെയിന്‍ സിഗ്നല്‍ മാറിപോയത്. സിഗ്നല്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ റെയില്‍ വേ സസ്പെന്‍ഡ് ചെയ്തു. എത്തിച്ചേരണ്ട സമയങ്ങളിലുണ്ടായ സമാനതയാണ് ആശയക്കുഴപ്പത്തിലേയ്ക്ക് എത്തിച്ചതെന്നാണ് ഇയാള്‍ നല്‍കുന്ന വിശദീകരണം. 

വളരെ അസാധാരണമായാണ് ഇത്തരം സംഭവം ഉണ്ടാകുന്നതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും റെയില്‍വേ വിശദമാക്കി. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് റെയില്‍വേ ക്ഷമാപണം നടത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിൻ്റെ കരണത്തേറ്റ അടി'; രമേശ് ചെന്നിത്തല
ആ​ഗോള അയ്യപ്പ സം​ഗമം: ഓഡിറ്റ് റിപ്പോർട്ടിൽ നിരവധി കൃത്യതകൾ വരാനുണ്ട്, റിപ്പോർട്ട് അന്തിമമല്ല; പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്