ഗാഡ്ഗില്‍ പറയുന്നത് ശരിയാണെങ്കില്‍ വനത്തില്‍ ഉരുള്‍പൊട്ടുന്നതെങ്ങനെ: പി സി ജോര്‍ജ്

By Web TeamFirst Published Aug 30, 2018, 6:50 PM IST
Highlights

അശാസ്ത്രീയമായ വികസനങ്ങളാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ഗാഡ്ഗില്‍ പറയുന്നതെങ്കില്‍ വനത്തില്‍ ഉരുള്‍പൊട്ടുന്നത് എങ്ങനെയെന്ന് പൂ‌ഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് പിസിയുടെ പരാമര്‍ശം. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച പിസി ശാസ്ത്രീയ വശങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധ കാണിക്കണമെന്നും നിയമ സഭയില്‍ ആവശ്യപ്പെട്ടു. 

തിരുവനന്തപുരം : അശാസ്ത്രീയമായ വികസനങ്ങളാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ഗാഡ്ഗില്‍ പറയുന്നതെങ്കില്‍ വനത്തില്‍ ഉരുള്‍പൊട്ടുന്നത് എങ്ങനെയെന്ന് പൂ‌ഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് പിസിയുടെ പരാമര്‍ശം. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച പിസി ശാസ്ത്രീയ വശങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധ കാണിക്കണമെന്നും നിയമ സഭയില്‍ ആവശ്യപ്പെട്ടു. 

സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ ലോകമെമ്പാട് നിന്നും സഹായങ്ങള്‍ എത്തിയെങ്കിലും മലയാളത്തിലെ സാഹിത്യപ്രതിഭകളേയും ആസ്ഥാനഗായകനായ യേശുദാസിനേയും കാണാന്‍ പോലും കിട്ടിയില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ നേരത്തെ ആരോപിച്ചിരുന്നു. യേശുദാസൊക്കെ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഗായകനാണെന്നും എന്നാല്‍ ഇത്തരമൊരു ഘട്ടത്തില്‍ അദ്ദേഹം രംഗത്ത് ഇല്ലാത്തത് വേദനിപ്പിച്ചെന്നും പിസി ജോര്‍ജ് നിയമസഭയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഈ സമയം സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിസി ജോര്‍ജിന് മറുപടി നല്‍കി. വിദേശത്തുള്ള യേശുദാസ്  പ്രളയക്കെടുതിയില്‍ സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ് പറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.

click me!