നാളെ തെളിവ് പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കവേ ആയിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

തിരുവനന്തപുരം: ഡാറ്റ ചോർച്ചയിൽ മുഖ്യമന്ത്രിയെ വിമർശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് വില കുറഞ്ഞ നടപടിയാണെന്നും തെരഞ്ഞെടുപ്പിനായി വൃത്തികേട് കാണിക്കുന്നുവെന്നും രമേശ് ചെന്നിത്തല രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. ഡാറ്റ ചോർച്ചയിൽ കൂടുതൽ രേഖകൾ പുറത്തുവിടും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിന് തെളിവുണ്ട്. എങ്ങനെ വിവരം ശേഖരിച്ചെന്ന് വെളിപ്പെടുത്തും. നാളെ തെളിവ് പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കവേ ആയിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming