
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ പ്രസാധകരായ പെൻഗ്വിൻ ബുക്സുമായി സഹകരിച്ച് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന പെൻഗ്വിൻ ബുക് ഫെയർ നവംബർ ഒന്നിന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ കരിമ്പനാൽ സ്റ്റാച്യൂ അവന്യൂവിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിസി ബുക്സ് ശാഖയിൽ ബഹു.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
നവംബർ ഒന്നു മുതൽ ഡിസംബർ 16 വരെയാണ് പുസ്തകമേള. പെൻഗ്വിൻ ബുക്സ് അതിന്റെ വിവിധ ഇംപ്രിന്റുകളിൽ പ്രസിദ്ധീകരിച്ച വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ ആകർഷകമായ വിലക്കിഴിവിൽ വായനക്കാരുടെ കൈകളിൽ എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.
പെൻഗ്വിൻ റാൻഡംഹൗസ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയത് ഉൾപ്പടെയുള്ള പുസ്തകങ്ങളുടെ വൻ ശേഖരമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. കൂടാതെ മറ്റ് പ്രമുഖ ഇംഗ്ലീഷ് പ്രസാധകരുടെ പുസ്തകങ്ങളുടെ ശേഖരവും ഈ കാലയളവിൽ ഡിസി ബുക്സിൽ ലഭ്യമായിരിക്കും. ഒപ്പം ആകർഷകമായ വിലക്കിഴിവിൽ ഡിസി ബുക്സിന്റെ പുസ്തകങ്ങളും സ്വന്തമാക്കാം. രാവിലെ 9.30 മുതൽ രാത്രി 7.30 വരെയാണ് പ്രവർത്തന സമയം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam