ദേശീയപാതയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് മറിഞ്ഞു, റോഡില്‍ നിറഞ്ഞ് വിസ്കി ബോട്ടിലുകള്‍

By Web DeskFirst Published Jun 15, 2018, 12:54 PM IST
Highlights
  • ഫയര്‍ബാള്‍ കമ്പനിയുടെ മിനിയേച്ചര്‍ വിസ്കി ബോട്ടിലുകള്‍ ആണ് ചരക്ക് പൊട്ടി റോഡില്‍ നിരന്നത്

ദേശീയപാതയില്‍ കൂട്ടിയിടിച്ച ട്രക്കില്‍ നിന്ന് പുറത്ത് വീണത് നൂറുകണക്കിന് വിസ്കി ബോട്ടിലുകള്‍. വാര്‍ത്ത പരന്നതോടെ സംഭവ സ്ഥലത്തേക്ക് എത്തിയത് നിരവധി ആളുകള്‍. എന്നാല്‍ വന്നവരെ നിരാശപ്പെടുത്തുന്ന വേഗതയില്‍ ആയിരുന്നു ഗതാഗത വകുപ്പിന്റെ രക്ഷാപ്രവര്‍ത്തനം. പലചരക്കു കൊണ്ടുവന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് ട്രക്ക് മറിഞ്ഞത്. 

വാര്‍ത്ത വൈറലാവാന്‍ ഏറെ താമസിച്ചില്ല. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരന്നതോടെ നിരവധി ആളുകള്‍ സംഭവസ്ഥലത്ത് എത്തി. പക്ഷേ എത്തിയവരെ നിരാശരാക്കുന്ന വേഗതയിലായിരുന്നു ഗതാഗത വകുപ്പിന്റെ രക്ഷാപ്രവര്‍ത്തനം.  ട്രക്കിന് കാര്യമായ തകരാറും കൊണ്ടു വന്ന ലോഡ് നഷ്ടമായെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 

UPDATE: unknown, non-life threatening injuries. Our crews are using this mechanical broom to clear the Interstate. The inside lane should open to traffic momentarily. pic.twitter.com/TdRXqBv497

— Arkansas DOT (@myARDOT)

അമേരിക്കയിലെ ആര്‍ക്കന്‍സാസ് പാതയിലാണ് ചരക്കുമായി വന്ന ട്രക്ക് മറിഞ്ഞത്.  ഫയര്‍ബാള്‍ കമ്പനിയുടെ മിനിയേച്ചര്‍ വിസ്കി ബോട്ടിലുകള്‍ ആണ് ചരക്ക് പൊട്ടി റോഡില്‍ നിരന്നത്.  പൊട്ടിയ ബോട്ടിലുകളും റോഡില്‍ പരന്ന വിസ്കിയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ മാറ്റി. ഇത് ആദ്യമായല്ല ഈ പാതയില്‍ ഇത്തരം അപകടം ഉണ്ടാവുന്നത്. സമാനമായ അപകടത്തില്‍ റോഡില്‍ ലക്ഷക്കണക്കിന് മുട്ടയും, ബിയര്‍ ബോട്ടിലുകളും പടര്‍ന്ന സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ട്. 

click me!