നര്‍ത്തകിമാര്‍ക്ക് നേരെ നോട്ടുകള്‍ എറിയരുത്; ഡാൻസ് ബാറുകൾ നിയന്ത്രണങ്ങളോടെ നടത്താൻ അനുമതി

By Web TeamFirst Published Jan 17, 2019, 12:49 PM IST
Highlights

ഡാന്‍സ് ബാറുകള്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി

ദില്ലി: ഡാന്‍സ് ബാറുകള്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. 2016 ലെ വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി. ഡാന്‍സ് ബാറുകളുടെ സമയപരിധി വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാക്കി. നര്‍ത്തികമാര്‍ക്ക് നേരെ നോട്ടുകളും നാണയങ്ങളും എറിയുന്നതും വിലക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മഹാരാഷട്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. 

ഡാന്‍സ് ബാറുകള്‍ നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി 2016 ല്‍ റദ്ദാക്കിയിരുന്നു. സ്ത്രീകൾ തെരുവിൽ ഭിക്ഷയെടുക്കുന്നതിനേക്കാൽ നല്ലത് നൃത്തം ചെയ്യുന്നതാണെന്നായിരുന്നു അന്ന് സുപ്രംകോടതി വ്യക്തമാക്കിയത്. 

click me!