ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ പെട്രോളും ഡീസലും

By Web TeamFirst Published Dec 25, 2018, 6:26 PM IST
Highlights

ദില്ലി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് പെട്രോള്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരിക്കുന്നത്.

ചെന്നൈ: വര്‍ഷാവസാനത്തില്‍ രാജ്യത്ത് ഇന്ധനവില 2018-ലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിലെ നാലു നഗരങ്ങളില്‍. ദില്ലി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് പെട്രോള്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരിക്കുന്നത്. ഡീസല്‍ വിലയും ഏറ്റവും കുറഞ്ഞ നിരക്കിലാണ്, ഏഴ് പൈസയാണ് പെട്രോള്‍ ലീറ്ററിന് ഇന്ന് നാലു നഗരങ്ങളില്‍  കുറഞ്ഞിട്ടുള്ളത്. 

ഇന്ന് ദില്ലിയില്‍ പെട്രോളിന് 69.79 രൂപയാണ് ലീറ്ററിന് വില, ഡീസലിന് 63.83 രൂപയാണ് ലീറ്ററിന് വില. കൊല്‍ക്കത്തയില്‍ പെട്രോളിന് 71.89 രൂപയാണ് ലീറ്ററിന് വില, ഡീസലിന് 65.59 രൂപയാണ് ലീറ്ററിന് വില. മുംബൈയില്‍ പെട്രോളിന് 75.41 രൂപയാണ് ലീറ്ററിന് വില, ഡീസലിന് 66.69 രൂപയാണ് ലീറ്ററിന് വില. ചെന്നൈയില്‍ പെട്രോളിന് 72.41 രൂപയാണ് ലീറ്ററിന് വില, ഡീസലിന് 67.38 രൂപയാണ് ലീറ്ററിന് വില. കൊച്ചിയില്‍ പെട്രോളിന് ഇന്നത്തെ വില 71.53 രൂപയുമാണ് ലീറ്ററിന് 

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണയില്‍ വില കുറയാന്‍ കാരണമായത് ക്രൂഡ് ഓയലിന് രാജ്യാന്തര വിപണയില്‍ വില കുറഞ്ഞതാണ്. തിങ്കളാഴ്ച്ച ക്രൂഡ് ഓയലിന് കഴിഞ്ഞ വര്‍ഷത്തേക്കാളും ആറു ശതമാനം വിലകുറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.

click me!