ബിജെപിയുടെ വിരട്ടൽ കേരളത്തില്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍‌

Published : Jan 07, 2019, 05:23 PM ISTUpdated : Jan 07, 2019, 05:39 PM IST
ബിജെപിയുടെ വിരട്ടൽ കേരളത്തില്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍‌

Synopsis

അക്രമം നടത്തിയവരെ പിടികൂടരുതെന്ന് വേറെ സംസ്ഥാനത്ത് പോയി പറഞ്ഞാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിരട്ടൽ ഇങ്ങോട്ട് വേണ്ട. അതിനുള്ള ശേഷി ബിജെപിക്ക് ഇല്ലെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: ബി ജെ പിയുടെ വിരട്ടൽ കേരളത്തില്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള ശേഷി ബി ജെ പിക്കില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന ലോക്സഭയിലെ ബി ജെ പി ആവശ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഹര്‍ത്താല്‍ അക്രമികളെ അറസ്റ്റ് ചെയ്യും. അക്രമം നടത്തിയവരെ പിടികൂടരുതെന്ന് വേറെ സംസ്ഥാനത്ത് പോയി പറഞ്ഞാൽ മതിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രമസമാധാനം തകർക്കണമെന്നാണ് ബി ജെ പിയുടെ വാശി. 92% അക്രമവും നടത്തിയത് സംഘപരിവാറെന്നും സമാധാന അന്തരീക്ഷം തകർക്കാനുള്ള ആ നീക്കം പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മറ്റു സംസ്ഥാനങ്ങളില്‍ സംഘപരിവാറിന് ലഭിക്കുന്ന സംരക്ഷണം ഇവിടെ കിട്ടുമെന്ന് കരുതേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു. 'ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലില്‍ ഭൂരിഭാഗവും അക്രമം നടത്തിയത് സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. അക്രമികൾക്കെതിരെ കർശനനടപടിയുണ്ടാകും' - മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സ്വകാര്യ സ്വത്ത് സംരക്ഷണ ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. 

Read More: സമരങ്ങള്‍ക്കിടെ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സിന് അനുമതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്