
തിരുവനന്തപുരം: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഉമ്പായിയുടെ മരണം ഗസല്‍ സംഗീത മേഖലയ്ക്ക് വലിയ നഷ്‍ടമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകീട്ട് 4.40 നായിരുന്നു ഉമ്പായിയുടെ അന്ത്യം. കാന്‍സര്‍ ബാധിതനായി ചികില്‍സയില്‍ ആയിരുന്നു അദ്ദേഹം. പിഎ ഇബ്രാഹിം എന്നാണ് ഉമ്പായിയുടെ യഥാര്‍ത്ഥ പേര്.
നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്. ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്കാരം നൽകിയ ആൽബമായിരുന്നു "പാടുക സൈഗാൾ പാടുക".ഇത് ഉമ്പായിയുടെ പ്രധാന ആല്‍ബങ്ങളില്‍ ഒന്നാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam