തന്ത്രിമാരെ വിമര്‍ശിച്ച മന്ത്രി ജി.സുധാകരനെ തിരുത്തി മുഖ്യമന്ത്രി

By Web TeamFirst Published Dec 2, 2018, 10:23 PM IST
Highlights

തന്ത്രിമാര്‍ക്ക് കഴുതകളുടെ ചൈതന്യം പോലുമില്ലെന്ന സുധാകരന്‍റെ പരാമര്‍ശമാണ് വേദിയിലിരുത്തി മാധ്യമങ്ങളെ പഴിചാരി മുഖ്യമന്ത്രി തിരുത്തിയത്. തന്ത്രിമാര്‍ക്കെതിരല്ല സര‍്‍ക്കാരെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം

ആലപ്പുഴ: ശബരിമല തന്ത്രിമാരെ വിമര്‍ശിച്ച മന്ത്രി ജി സുധാകരനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രിമാര്‍ക്ക് കഴുതകളുടെ ചൈതന്യം പോലുമില്ലെന്ന സുധാകരന്‍റെ പരാമര്‍ശമാണ് വേദിയിലിരുത്തി മാധ്യമങ്ങളെ പഴിചാരി മുഖ്യമന്ത്രി തിരുത്തിയത്. തന്ത്രിമാര്‍ക്കെതിരല്ല സര‍്‍ക്കാരെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം

സഞ്ചാര സ്വാതന്ത്ര്യത്തിന്‍റെ 125 ആം വാര്‍ഷികത്തിന്‍റെ ഭാഗമായി ചേരമാൻ മഹാസഭ ആലപ്പുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ജി സുധാകരൻ തന്ത്രിമാരെ അധിക്ഷേപിച്ചത്.

ജി സുധാകരന്‍റെ വാക്കുകള്‍

ശബരിമല പൂട്ടിപ്പോകും എന്നും പറഞ്ഞ് ധര്‍ണ നടത്തിയവര്‍ക്ക് അയ്യപ്പനെ പൂജിക്കാനുള്ള ആത്മീയാംശമില്ല ധാര്‍മികമായി അധികാരമില്ല. ആചാരപ്രകാരം നിങ്ങള്‍ക്ക് പൂജിക്കാം പക്ഷേ നാളെ അവിടെയും പട്ടികജാതിക്കാരെത്തും. വന്നേ പറ്റൂ. 

ഇവര്‍ (തന്ത്രിമാര്‍) ആന്ധ്രയില്‍ നിന്നും പത്തോ അഞ്ഞൂറോ വര്‍ഷം മുന്‍പ് വന്നവരാണ്... മലയാളികള്‍ പോലുമല്ല. ശബരിമല തട്ടിപ്പറിക്കാനോ അവരെ കഴുത്തിന് പിടിച്ചു പുറത്തു കളയാനൊന്നും  നമ്മളില്ല. നിങ്ങള്‍ തന്നെ നടത്തിക്കോ പക്ഷേ മര്യാദയ്ക്ക് വേണം. ശബരിമല പൂട്ടിപ്പോകും എന്നൊന്നും പറഞ്ഞേക്കരുത്. 

തന്ത്രിക്ക് ഒരു പത്ത് പതിനെട്ട് അസിസ്റ്റന്‍ഡുമാര്‍ ഉണ്ട്‍. ശബരിമലയുടെ ചരിത്രത്തിലാദ്യമായി ധര്‍ണ നടത്തിയത് ഈ ബ്രാഹ്മണ പൂജാരിമാരാണ്. അവിടുത്തെ ചുമടുതൊഴിലാളികള്‍ ഇതുവരെ സമരം നടത്തിയിട്ടില്ല. അത്രയേറെ ഭാരം ചുമന്ന് പന്പയാറ്റില്‍ പോയി കിടക്കുന്ന കഴുതകള്‍ പോലും സമരം നടത്തിയിട്ടില്ല. സന്നിധാനത്ത് ധര്‍ണ നടത്തിയ പൂജാരിമാരേക്കാള്‍ ചൈതന്യമുണ്ട് ഈ പാവം കഴുതകള്‍ക്ക്. ഇതു പൂട്ടിപ്പോകും എന്നും പറഞ്ഞ് ധര്‍ണ നടത്തിയവര്‍ക്ക് യാതൊരു ധാര്‍മികതയുമില്ല. 

വിവാദ പാരമര്‍ശത്തിന് മൂന്ന് മണിക്കൂറിന് ശേഷം ഇ എം എസ് സ്റ്റേഡിയത്തിൽ എൽഡിഎഫ് സംഘടിപ്പിച്ച മഹാ  സംഗമത്തിൽ ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി . ചില ദുര്‍ബോധനങ്ങൾ തന്ത്രിമാര്‍ക്കുണ്ടായെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പരോക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണെന്നും വ്യക്തമാക്കി. 

മുഖ്യമന്ത്രി പറഞ്ഞത്

സാ​ധാ​ര​ണ നി​ല​യി​ൽ സ​ർ​ക്കാ​രു​മാ​യി ത​ന്ത്രി​മാ​ർ ഗു​സ്തി​ക്കു വ​രാ​റി​ല്ല. ത​ന്ത്രി​മാ​രും മ​നു​ഷ്യ​രാ​ണ്. അ​വ​ർ​ക്കി​ട​യി​ൽ വ്യ​ത്യ​സ്ത ചി​ന്താ​ഗ​തി​ക്കാ​രു​ണ്ട്. താ​ത്പ​ര്യ​ക്കാ​രു​ടെ സ്വാ​ധീ​ന​ത്തി​ൽ ചി​ല​ർ വ​ഴി തെ​റ്റി പോ​യേ​ക്കാം. ത​ന്ത്രി​മാ​രു​ടെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​ല്ല. ത​ന്ത്രി​സ​മൂ​ഹം മു​ഴു​വ​ൻ വെ​ല്ലു​വി​ളി​ച്ചു ന​ട​ക്കു​ന്ന​വ​രെ​ന്ന ധാ​ര​ണ​യി​ല്ല. 


മുഖ്യമന്ത്രിയുടെ പ്രസംഗ ശേഷം ഉടൻ പ്രസംഗിക്കാതെയാണ് ജി സുധാകരൻ സദസ്സ് വിട്ടത് 

click me!