മുഖ്യമന്ത്രി ഇന്ന് കരുണാനിധിയെ സന്ദര്‍ശിക്കും

By Web TeamFirst Published Aug 2, 2018, 8:13 AM IST
Highlights

ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന എം.കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണും. കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍.

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന എം.കരുണാനിധിയെ ഇന്ന് കാണും. രക്തസമ്മർദ്ദം കുറഞ്ഞതിനെ
തുടർന്ന് 28ന് പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ചൊവ്വാഴ്‌ച വൈകുന്നേരത്തിന് ശേഷം പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിട്ടില്ല.

കരുണാനിധിയുടെ ആരോഗ്യനില ഡോക്‌ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. വികാരപ്രകടനം അതിരുവിടരുതെന്ന് അണികളോട് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. കലൈഞ്ജര്‍ വേഗം സുഖം പ്രാപിക്കും എന്ന പ്രതീക്ഷയിലാണ് അണികളും ആരാധകരും. 

click me!