ശബരിമലയില്‍ നിയന്ത്രണം പൊലീസിന് തന്നെ; കേരളത്തിന് പുറത്ത് പയറ്റിയ തന്ത്രം ഇവിടെ നടക്കില്ലെന്ന് മുഖ്യമന്ത്രി

Published : Nov 06, 2018, 11:17 AM ISTUpdated : Nov 06, 2018, 11:25 AM IST
ശബരിമലയില്‍ നിയന്ത്രണം പൊലീസിന് തന്നെ; കേരളത്തിന് പുറത്ത് പയറ്റിയ തന്ത്രം ഇവിടെ നടക്കില്ലെന്ന് മുഖ്യമന്ത്രി

Synopsis

കേരളത്തിന് പുറത്തും പലയിടത്തും പയറ്റിത്തെളിഞ്ഞത് ഇവിടെ നടക്കില്ല. ശബരിമല നിയന്ത്രണം പൊലീസ് തന്നെയാണ്. ശബരിമല ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ്. അവിടെ ക്രമസമാധാനം തകര്‍ന്നാലെ പൊലീസ് ഇടപെടൂ

തിരുവനന്തപുരം: ശബരിമലയില്‍ ക്രമസമാധാന പ്രശ്നം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും നിയന്ത്രണം പൊലീസിന് തന്നെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ്. അതിന് പറ്റിയ മണ്ണ് കേരളമല്ല എന്ന് കുറച്ച് നാളുകള്‍ കൊണ്ട് അവര്‍ തിരിച്ചറിയും. ശബരിമലയിലെ പൊതുവായ അവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ട്. അവരറിയേണ്ട ഒരു കാര്യമുണ്ട്, അതിനുള്ള ശേഷി അവര്‍ക്കില്ല- പിണറായി വിജയന്‍ വ്യക്തമാക്കി.

കേരളത്തിന് പുറത്തും പലയിടത്തും പയറ്റിത്തെളിഞ്ഞത് ഇവിടെ നടക്കില്ല. ശബരിമല നിയന്ത്രണം പൊലീസ് തന്നെയാണ്. ശബരിമല ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ്. അവിടെ ക്രമസമാധാനം തകര്‍ന്നാലെ പൊലീസ് ഇടപെടൂ. മാധ്യമപ്രവര്‍ത്തകരെ അടക്കം ആക്രമിച്ചത് പൊലീസല്ല, അവിടെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചവരാണ്. നാടിന്‍റെ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അത് മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം മനസിലായതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാശിയേറിയ പോരിനൊരുങ്ങി കൊച്ചി; ഇക്കുറി ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഇരട്ടി ആവേശം; ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം 30ന്
വീണ്ടും ലോക കേരള സഭ; ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധിയിൽ ഉദ്ഘാടനം, പ്രതീക്ഷിക്കുന്ന ചെലവ് പത്തു കോടി