പി.കെ. ശശിയുടെ എംഎല്‍എയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി

Published : Sep 19, 2018, 07:23 PM IST
പി.കെ. ശശിയുടെ എംഎല്‍എയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി

Synopsis

 ഡിവൈഎഫ്ഐ വനിതാ നേതാവ് എംഎല്‍എ ശശിക്കെതിരെ സിപിഎമ്മിന് നല്‍കിയ പരാതിയില്‍ സിപിഎമ്മിന്‍റെ അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ പി.കെ.ശശിയുടെ മൊഴിയെടുത്തു.  എകെജി സെന്‍ററില്‍ വച്ചായിരുന്നു മൊഴിയെടുത്തത്. 

കൊച്ചി:  ഡിവൈഎഫ്ഐ വനിതാ നേതാവ് എംഎല്‍എ ശശിക്കെതിരെ സിപിഎമ്മിന് നല്‍കിയ പരാതിയില്‍ സിപിഎമ്മിന്‍റെ അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ പി.കെ.ശശിയുടെ മൊഴിയെടുത്തു.  എകെജി സെന്‍ററില്‍ വച്ചായിരുന്നു മൊഴിയെടുത്തത്. നീണ്ട നാല് മണിക്കൂര്‍ നേരത്തെ മൊഴിയെടുപ്പിന് ശേഷം പി.കെ. ശശി എകെജി സെന്‍ററില്‍ നിന്ന് മടങ്ങി. 

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൊഴിയെടുപ്പ് തുടങ്ങിയത്. ടെലഫോണ്‍ സംഭാഷണമടക്കമുള്ള ശക്തമായ തെളിവുകളോടെയാണ് യുവതി പരാതി നല്‍കിയത്. അന്വേഷണ കമ്മീഷനംഗം പി.കെ.ശ്രീമതിയോ എ.കെ.ബാലനോ മൊഴിയെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. എല്ലാ നടപടികളും പുരോഗമിക്കുന്നു എന്ന് മാത്രമായിരുന്നു ചോദ്യം ചെയ്യല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പി.കെ.ശ്രീമതിയുടെ മറുപടി. 

യുവതി പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ ഉറച്ച് നിന്നാല്‍ പാര്‍ട്ടിക്ക് പി.കെ.ശശിക്കെതിരെ നടപടിയെടുക്കേണ്ടി വരും. അടുത്ത വെള്ളിയാഴ്ച സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറേറ്റും ഈ മാസം മുപ്പതിനും  അടുത്തമാസം ഒന്നിനും സിപിഎം സംസ്ഥാന കമ്മറ്റിയും ചേരുന്നുണ്ട്. ഇതിന് മുമ്പ് പി.കെ.ശശിയുടെ കേസില്‍ തീരുമാനമുണ്ടാക്കാനാണ് സിപിഎം നീക്കം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഹമ്മദാബാദ് വിമാന അപകടം; ‌'പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി', വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം
റഹീമിന് പിന്നാലെ രാജ്യസഭയുടെ ശ്രദ്ധ പിടിച്ചുപറ്റി ജെബി മേത്തർ, കൗമാരക്കാർക്കിടയിലെ മാനസികാരോ​ഗ്യ പ്രശ്നങ്ങൾ ഉന്നയിച്ച് എംപി