പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മൂന്ന് ദിവസം പൂട്ടിയിട്ട് കൂട്ട ബലാത്സംഗത്തിനിരയാക്കി

Web Desk |  
Published : Jun 28, 2018, 11:45 AM ISTUpdated : Oct 02, 2018, 06:42 AM IST
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മൂന്ന് ദിവസം പൂട്ടിയിട്ട് കൂട്ട ബലാത്സംഗത്തിനിരയാക്കി

Synopsis

കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു 2 പേര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നു

മണാലി: അഞ്ച് പേര്‍ ചേര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മൂന്ന് ദിവസത്തോളം തടഞ്ഞുവച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. ജൂണ്‍ 17നാണ് പെണ്‍കുട്ടിയെ സംഘം തട്ടിയെടുത്തത്. അന്നുതന്നെ കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 20നാണ് അവശനിലയിലായ പെണ്‍കുട്ടിയെയും സംഘത്തിലെ മൂന്ന് പേരെയും കണ്ടെത്തിയത്. സംഭവം ആദ്യം തുറന്നുപറയാന്‍ സംഘം മടിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി ഇവര്‍ സമ്മതിച്ചു.

അറസ്റ്റിലായ മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളാണ്. രണ്ട് പേര്‍ മണാലിയില്‍ നിന്നുതന്നെ ഉള്ളവരാണ്. എന്നാല്‍ ഇവരെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും കിട്ടിയിട്ടില്ല. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഒളിവിലായ രണ്ട് പേര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ട് ചെയ്ത് ചെന്നൈക്ക് മടക്കം, ട്രെയിന്‍ ഇറങ്ങി നടന്നു പോകുമ്പോള്‍ കാറിടിച്ച് അപകടം; വയോധികന്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച: 25 പവൻ സ്വർണ്ണം കവർന്നു; മോഷണം വീട്ടുകാർ ഊട്ടിയിൽ പോയ സമയത്ത്