ആദ്യം അപകടത്തിൽപെട്ട ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവർ അപകടത്തിൽ പെട്ടതാകാമെന്നാണ് പ്രാഥമിക നി​ഗമനം. ഫയർഫോഴ്സ് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

ദില്ലി: യമുന നദിയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട നാല് കുട്ടികളിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. സ്കൂബ സംഘവും ഫയർഫോഴ്സും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് കുട്ടികൾ യമുനാനദിയിൽ കുളിക്കാനിറങ്ങിയത്. നാല് പേരും അപകടത്തിൽപെടുകയായിരുന്നു. ആദ്യം അപകടത്തിൽപെട്ട ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവർ അപകടത്തിൽ പെട്ടതാകാമെന്നാണ് പ്രാഥമിക നി​ഗമനം. ഫയർഫോഴ്സ് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

യമുനയിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾ അപകടത്തിൽപ്പെട്ടു; ഒരാൾക്ക് ജീവൻ നഷ്ടമായി, 3 പേർക്കായി തിരച്ചിൽ