
ദില്ലി:പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ നരേന്ദ്ര മോദി. പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി വ്യത്യസ്തനാണ് എന്നാണ് കരുതുന്നത്. ഭീകരവാദത്തിനെതിരെ അവർ ശബ്ദം ഉയർത്തുമോ എന്നണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
പുതിയ നേതൃത്വത്തിന്റെ കഴിവ് പരിശോധിക്കുന്ന സംഭവമാണ് പുൽവാമ ആക്രമണമെന്നും മോദി പറഞ്ഞു.ഇന്ത്യയിൽ ജീവിച്ചുകൊണ്ട് പാകിസ്ഥാന് വേണ്ടി സംസാരിക്കുന്നവരെ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കശ്മീരികള്‍ക്കെതിരായ പോരാട്ടം എന്ന സമൂഹമാധ്യമങ്ങളിലെ വാദത്തെ പ്രധാനമന്ത്രി തള്ളി. കശ്‍മീരികൾക്ക് എതിരായ പോരാട്ടം അല്ല നടക്കുന്നത് കാശ്മീരിന് വേണ്ടിയുള്ള പോരാട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരിലെ കുട്ടികളും ജനങ്ങളും ഭീകര വാദത്താൽ വലഞ്ഞിരിക്കുകയാണ്. കശ്‍മീരികൾക്ക് എതിരെ അക്രമം നടത്തുന്നത് തീവ്രവാദികളെ സഹായിക്കാന്‍ മാത്രമേ ഉതകുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam