
ദില്ലി: ആന്‍റമാന്‍ നിക്കോബാറിലെ മൂന്ന് ദ്വീപുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പേരുകൾ നൽകി. ബംഗാള്‍ ഉള്‍ക്കടലിലെ ദ്വീപ് സമൂഹത്തില്‍പ്പെടുന്ന റോസ്, നെയ്ല്‍, ഹാവ്ലോക്ക് എന്നീ ദ്വീപുകളുടെ പേരുകളാണ് യഥാക്രമം സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് , ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നാക്കി മാറ്റിയത്.
സുഭാഷ് ചന്ദ്രബോസ് നടത്തിയ ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരണ പ്രഖ്യാപനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിനാണ് പ്രധാനമന്ത്രി ആന്‍റമാനിലെത്തിയത്. സുഭാഷ് ചന്ദ്ര ബോസ് ഡീംഡ് സര്‍വകലാശാല സ്ഥാപിക്കുമെന്നും മോദി വ്യക്തമാക്കി. പോര്‍ട്ട് ബ്ലെയറിൽ 150 അടി ഉയരത്തിൽ ദേശീയ പതാക പ്രധാനമന്ത്രി ഉയര്‍ത്തി. സ്വാതന്ത്ര്യസമര സേനാനികളെ ബ്രിട്ടിഷുകാര്‍ തടവിലിട്ട സെല്ലുലാര്‍ ജയിൽ സന്ദര്‍ശിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ റീത്ത് സമര്‍പ്പിച്ചു. 2004 ലെ സുനാമി ദുരന്തത്തിൽ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam