രാജ്യത്തിന് അഭിമാന നിമിഷം; സോള്‍ സമാധാന പുരസ്കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങി

By Web TeamFirst Published Feb 22, 2019, 12:52 PM IST
Highlights

1990 ലെ ഒളിംപിക്സിന് പിന്നാലെയാണ് സോള്‍ സമാധാന പുരസ്കാരം ദക്ഷിണ കൊറിയ നല്‍കി തുടങ്ങിയത്. പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും 14-ാമത്തെ വ്യക്തിയുമാണ് നരേന്ദ്ര മോദി

സോള്‍: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സോള്‍ സമാധാന പുരസ്കാരം ഏറ്റുവാങ്ങി. ആഗോള സാമ്പത്തിക വളര്‍ച്ച, അന്താരാഷ്ട്ര സഹകരണം, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തല്‍ എന്നിവയും ഒപ്പം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കും ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് സോള്‍ സമാധാന പുരസ്കാരത്തിന് മോദിയെ അര്‍ഹനാക്കിയത്.

1990 ലെ ഒളിംപിക്സിന് പിന്നാലെയാണ് സോള്‍ സമാധാന പുരസ്കാരം ദക്ഷിണ കൊറിയ നല്‍കി തുടങ്ങിയത്. പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും 14ാമത്തെ വ്യക്തിയുമാണ് നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കൊഫീ അന്നന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍കല്‍ എന്നിവരാണ് ലോക നേതാക്കളുടെ ഗണത്തില്‍ മോദിക്ക് മുമ്പ് സോള്‍ പുരസ്കാരം നേടിയ മുന്‍ഗാമികള്‍. 

click me!