പട്ടേല്‍ പ്രതിമാ നിര്‍മ്മാണം പൂര്‍ത്തിയായി, ഒക്ടോബര്‍ 31 ന് മോദി പ്രതിമ അനാവരണം ചെയ്യും

By Web TeamFirst Published Sep 10, 2018, 9:12 AM IST
Highlights

വല്ലഭായി പട്ടേലിന്‍റെ പ്രതിമ നിര്‍മ്മിക്കുമെന്ന് മോദി പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യാഥാര്‍ത്ഥ്യമാകില്ലെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നു. എന്നാല്‍ ഇന്നത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. കോണ്‍ഗ്രസ് നേതാവായ പട്ടേലിനെ കോണ്‍ഗ്രസ് അരികുവല്‍ക്കരിച്ചപ്പോള്‍ അദ്ദേഹത്തേയും അദ്ദേഹത്തിന്‍റെ പ്രവൃത്തികളയെും ലോകത്തിന് മുമ്പിലേക്കെത്തിക്കുകയാണ് മോദിയെന്നും വിജയ് റുപാനി പറഞ്ഞു.

ദില്ലി:ലോകത്തിലെ ഏറ്റവും വലിയ പ്രതിമയെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്ന സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 31 ന് നരേന്ദ്ര മോദി അനാവരണം ചെയ്യും.180 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമ രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ പ്രതീകമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി പറഞ്ഞു.ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് റുപാനി. 

രാജ്യത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നായി ബിജെപി പ്രവര്‍ത്തകര്‍ ശേഖരിച്ച ഇരുമ്പും മണ്ണും വെള്ളവും ഉപയോഗിച്ചാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ ഐക്യത്തിന് വേണ്ടി പട്ടേല്‍ ചെയ്ത കാര്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 2013 ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്.

click me!