ജമ്മു കശ്മീരിൽ പൊലീസ് അറസ്റ്റ് തുടരുന്നു; നിരവധി വിഘടനവാദി നേതാക്കൾ കസ്റ്റഡിയിൽ

By Web TeamFirst Published Feb 23, 2019, 11:32 AM IST
Highlights

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ വിഘടനവാദികൾക്കുള്ള സുരക്ഷ ഇന്ത്യ നേരെത്തെ പിൻവലിച്ചിരുന്നു
 

ശ്രീനഗർ:  ജമ്മു കശ്മീരിൽ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്‍റെ അറസ്റ്റിന് പിന്നാലെ നിരവധി ജമാഅത്തെ നേതാക്കളും  കസ്റ്റഡിയിൽ. പൊലീസുൾപ്പടെയുള്ള സുരക്ഷാ സേനയാണ് വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ജമ്മു കശ്മീർ ലിബറേഷൻ ഫ്രന്‍റ് നേതാവ് യാസിൻ മാലിക്കിനെ വെള്ളിയാഴ്ച അർദ്ധ രാത്രി  പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജമ്മു കശ്‍മീരിലെ സ്ഥിര താമസക്കാർക്ക് മാത്രമേ സ്വത്ത് വകയിൽ അവകാശമുള്ളുവെന്ന് വ്യക്തമാക്കുന്ന ആർട്ടിക്കിൾ 35 എ എടുത്തു കളയണം എന്ന കേസ് സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാൻ ഇരിക്കെയാണ് യാസിൻ മാലിക്ക് അടക്കമുള്ള വിഘടനവാദി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ വിഘടനവാദികൾക്കുള്ള സുരക്ഷ ഇന്ത്യ നേരെത്തെ പിൻവലിച്ചിരുന്നു. 

click me!