ഹര്‍ത്താല്‍ അക്രമം: ആകെ മുപ്പത്തിയെണ്ണായിരത്തോളം പ്രതികള്‍, ഇതുവരെ 3282 അറസ്റ്റ്

Published : Jan 05, 2019, 08:30 PM ISTUpdated : Jan 05, 2019, 09:19 PM IST
ഹര്‍ത്താല്‍ അക്രമം: ആകെ മുപ്പത്തിയെണ്ണായിരത്തോളം പ്രതികള്‍, ഇതുവരെ 3282 അറസ്റ്റ്

Synopsis

കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡിജിപി ലോക്നാഥ് ബെഹ്റ. ഇതുവരെ 3282 പേര്‍ അറസ്റ്റിലായി. ഇവരില്‍ 487 പേര്‍ റിമാന്‍റിലാണ്. 2795 പേര്‍ക്ക് ജാമ്യം ലഭിച്ചു.

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്  ശബരിമല കർമസമിതി നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡി ജി പി ലോക്നാഥ് ബെഹ്റ. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ടുവരെയുളള കണക്കനുസരിച്ച് 3282 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 487 പേര്‍ റിമാന്‍റിലാണ്. 2795 പേര്‍ക്ക് ജാമ്യം ലഭിച്ചതായും ഡി ജി പി പറഞ്ഞു.

പൊലീസ് ഇൻഫർമേഷൻ സെന്‍ററിന്‍റെ പത്രക്കുറിപ്പിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ ഡി ജി പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. 

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജില്ല തിരിച്ചുള്ള കണക്ക് താഴെ പറയുന്ന പ്രകാരമാണ്: 

(ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍) 

തിരുവനന്തപുരം സിറ്റി - 28, 114, 17, 97
തിരുവനന്തപുരം റൂറല്‍ - 74, 98, 06, 92 
കൊല്ലം സിറ്റി - 65, 40, 36, 04 
കൊല്ലം റൂറല്‍ - 46, 74, 05, 69 
പത്തനംതിട്ട - 77, 314, 25, 289 
ആലപ്പുഴ- 80, 296, 12, 284 
ഇടുക്കി - 82, 218, 17, 201 
കോട്ടയം - 42, 126, 11, 115 
കൊച്ചി സിറ്റി - 32, 269, 01, 268 
എറണാകുളം റൂറല്‍ - 48, 240, 79, 161  
തൃശ്ശൂര്‍ സിറ്റി - 66, 199, 47, 152
തൃശ്ശൂര്‍ റൂറല്‍ - 57, 149, 12, 137 
പാലക്കാട് - 166, 298, 84, 214  
മലപ്പുറം - 47, 216, 19, 197  
കോഴിക്കോട് സിറ്റി - 66, 60, 26, 34  
കോഴിക്കോട് റൂറല്‍ - 32, 97, 17, 80 
വയനാട് - 20, 140, 23, 117 
കണ്ണൂര്‍ - 169, 230, 33, 197 
കാസര്‍ഗോഡ് - 89, 104, 17, 87


ശബരിമലയില്‍ തികച്ചും സമാധാനപരമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടനം പുരോഗമിക്കുകയാണ്.  തീര്‍ത്ഥാടനത്തിന് എത്തുന്ന എല്ലാവര്‍ക്കും പൊലീസ് മതിയായ സുരക്ഷ ലഭ്യമാക്കുന്നുണ്ട്.  സംസ്ഥാനത്തെങ്ങും പൊലീസ് തികഞ്ഞ ജാഗ്രത പുലര്‍ത്തിവരുന്നു. അക്രമസംഭവങ്ങളില്‍ ഏര്‍പ്പെട്ടവരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ തുടരും. അക്രമം അമര്‍ച്ചചെയ്യാനും സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കാനും എല്ലാ നടപടികളും പൊലീസ് കൈക്കൊണ്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, 'തനിക്ക് അമ്മ മാത്രമാണ് ഉള്ളത്'
തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ