ഉത്തർപ്രദേശിൽ ആൾക്കൂട്ടത്തിന്റെ കല്ലേറിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു

By Web TeamFirst Published Dec 29, 2018, 10:07 PM IST
Highlights

ഉത്തർപ്രദേശിലെ ​ഗാസിപൂരിലാണ് സംഭവം. പ്രധാനമന്ത്രി മോദി റാലിയിൽ പങ്കെടുത്ത് മടങ്ങിയതിന് ശേഷം ഉണ്ടായ കല്ലേറിലാണ് നോഹാര പൊലിസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സുരേഷ് വത്സ് കൊല്ലപ്പെട്ടത്

ലഖ്നൗ: ആൾക്കൂട്ട ആക്രമണത്തിന്റെ കല്ലേറിൽ പൊലിസ് ഉദ്യോസ്ഥൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ​ഗാസിപൂരിലാണ് സംഭവം. പ്രധാനമന്ത്രി മോദി റാലിയിൽ പങ്കെടുത്ത് മടങ്ങിയതിന് ശേഷം ഉണ്ടായ കല്ലേറിലാണ് നോഹാര പൊലിസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സുരേഷ് വത്സ് കൊല്ലപ്പെട്ടത്. സംഭവത്തിലെ കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തി നടപടിയെടുക്കാൻ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പൊലിസ് മേധാവിയോട് ആവശ്യപ്പെട്ടു.

സംവരണം ആവശ്യപ്പെട്ട നിഷാദ് വിഭാ​ഗത്തിൽ പെട്ട ആളുകൾ നടത്തുന്ന പ്രതിഷേധ പരിപാടിയിൽ ഡ്യൂട്ടിക്കായി എത്തിയതായിരുന്നു സുരേഷ് വത്സ്. ദേശീയപാത ഉപരോധിച്ച സമരക്കാരെ വഴിയിൽ നിന്ന് നീക്കുന്നതിനിടയിലാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് കല്ലേറുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഈ മാസം ഉത്തർപ്രദേശിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലിസ് ഉദ്യോ​ഗസ്ഥനാണ് സുരേഷ് വത്സ്. ബുലന്ദ്ഷഹറിൽ നടന്ന കലാപത്തിൽ സമാനമായ സാഹചര്യത്തിൽ സു​ബോധ് കുമാർ എന്ന പൊലിസ് ഉദ്യോ​ഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. സുരേഷിന്റെ ഭാര്യയ്ക്ക് 40 ലക്ഷവും മാതാപിതാക്കൾക്ക് 10 ലക്ഷം രൂപയും മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.  


 

click me!