ഓൺലൈൻ തട്ടിപ്പിന് തീവ്രവാദ ബന്ധം; എൻഐഎ അന്വേഷിക്കുന്ന പ്രതി പിടിയില്‍

By Web TeamFirst Published Aug 8, 2018, 8:31 PM IST
Highlights

ഓൺലൈൻ തട്ടിപ്പിന് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനയുമായി സൈബര്‍ പൊലീസിന്‍റെ അറസ്റ്റ്. എൻഐഎ അന്വേഷിക്കുന്ന അമിത് ഭട്ടാചാര്യ എന്നയാളെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. 

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിന് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനയുമായി സൈബര്‍ പൊലീസിന്‍റെ അറസ്റ്റ്. എൻഐഎ അന്വേഷിക്കുന്ന അമിത് ഭട്ടാചാര്യ എന്നയാളെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിൽ വെച്ചാണ് കേരളാ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

അറസ്റ്റിലായ അമിത് ഭട്ടാചാര്യ അഞ്ചുതെങ്ങ് സ്വദേശിയായ സ്ത്രീയിൽ നിന്നും എട്ടു ലക്ഷം രൂ‌പ ഓൺലൈന് വഴി തട്ടിയെടുത്തിരുന്നു. അമിത് ഭട്ടാചാര്യയെയും അംജദ് അലി എന്ന ആളെയും  എൻഐഎ അന്വേഷിച്ചു വരുകയായിരുന്നു.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ദില്ലിയിൽ നിന്നുള്ള എൻഐഎ സംഘം വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു. അമിത്തിനെ പൊലീസ് നാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അറിയിച്ചു.

click me!