പൊന്മുടി അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറും തുറന്നു; ജാഗ്രതാ നിർദ്ദേശം

By Web TeamFirst Published Sep 25, 2018, 3:40 PM IST
Highlights

ഉച്ചക്ക് 12.50 ഓടെയാണ് മൂന്നാമത്തെ ഷട്ടർ കൂടി തുറന്ന് വെള്ളം ഒഴുക്കി തുടങ്ങിയത്

ഇടുക്കി: ഇടുക്കിയിലെ പൊന്മുടി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടു തുടങ്ങി. ഉച്ചക്ക് 12.50 ഓടെയാണ് മൂന്നാമത്തെ ഷട്ടർ കൂടി തുറന്ന് വെള്ളം ഒഴുക്കി തുടങ്ങിയത്. പന്നിയാർ പവർ ഹൌസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ശേഷിയോട് അടുത്തതിനെ തുടർന്ന് 15-മുതൽ ഒരു ഷട്ടർ ഉയർത്തി സെക്കൻറില്‍ 11 ഘനമീറ്റർ വെള്ളം തുറന്നു വിട്ടിരുന്നു. 

അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നിറിയിപ്പിനെ തുടർന്നാണ് കൂടുതൽ വെള്ളം തുറന്നു വിടാൻ തീരുമാനിച്ചത്. ഇപ്പോൾ സെക്കനറിൽ 45 ഘനമീറ്റർ വെള്ളം വാതമാണ് പുറത്തേക്ക് ഒഴുക്കുന്നത്.  ഡാം സ്ഥിതി ചെയ്യുന്ന ഭാഗത്ത് വൈദ്യുതിയില്ലാത്തതിനാൽ ഉദ്യോഗസ്ഥർ കൈകൊണ്ട് കറക്കിയാണ് ഷട്ടർ ഉയർത്തിയത്.മുതിരപ്പുഴ, പന്നിയാർ, പെരിയാർ എന്നീ നദികളുടെ കരകളിലുള്ളവർക്ക് ജില്ല കളക്ടർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
 

click me!