പ്രളയക്കെടുതി: ഭിക്ഷയെടുത്ത് കിട്ടിയ പണം കേരളത്തിന് നൽകി ​ഗുജറാത്തിൽ നിന്ന് പ്രജാപതി

Published : Sep 04, 2018, 12:06 AM ISTUpdated : Sep 10, 2018, 02:10 AM IST
പ്രളയക്കെടുതി: ഭിക്ഷയെടുത്ത് കിട്ടിയ പണം  കേരളത്തിന് നൽകി ​ഗുജറാത്തിൽ നിന്ന് പ്രജാപതി

Synopsis

കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഇയാളിൽ അർബുദ രോ​ഗം സ്ഥിരികരിച്ചത്. രാജ്കോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. അതും മറ്റുള്ളവരുടെ സഹായം കൊണ്ട്. ഇതിനിടെയാണ് കയ്യിലെ ചെറുസമ്പാദ്യം പ്രജാപതി കേരളത്തിന് നൽകിയിരിക്കുന്നത്.   


ഗുജറാത്ത്: ഗുജറാത്തിലെ തെരുവുകളിൽ ഭിക്ഷയെടുത്ത് ലഭിച്ച അയ്യായിരം രൂപ കേരളത്തിന്റെ പ്രളയക്കെടുതിയിലേക്ക് നൽകി എൺപത് വയസ്സുള്ള പ്രജാപതി. അർബുദ രോ​ഗി കൂടിയാണ് പ്രജാപതി. കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഇയാളിൽ അർബുദ രോ​ഗം സ്ഥിരികരിച്ചത്. രാജ്കോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. അതും മറ്റുള്ളവരുടെ സഹായം കൊണ്ട്. ഇതിനിടെയാണ് കയ്യിലെ ചെറുസമ്പാദ്യം പ്രജാപതി കേരളത്തിന് നൽകിയിരിക്കുന്നത്. 

ആവശ്യക്കാരെ സഹായിക്കുന്നതിനേക്കാള്‍ വലിയ സന്തോഷം എനിക്കില്ല, കേരളത്തിലെ അവസ്ഥയറിഞ്ഞ് എനിക്കു സഹിക്കാനായില്ല. പ്രജാപതിയുടെ വാക്കുകൾ. ഒരിക്കൽ ഭിക്ഷയെടുത്തു കിട്ടിയ പണം കൊണ്ട് പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾക്ക് സ്വർണ്ണക്കമ്മലും പുസ്തകങ്ങളും പ്രജാപതി വാങ്ങി നൽകിയിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വര്‍ണം വാങ്ങാൻ കോടികള്‍; ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി 1.5 കോടി നൽകിയെന്ന് ഗോവര്‍ധന്‍; തെളിവുകളും കൈമാറി
കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ, മൃതദേഹത്തിൽ നിറയെ മുറിവുകള്‍, പൊലീസ് അന്വേഷണം