'ജോർജ് ബുഷടക്കം ഉപദേശം തേടിയിട്ടുണ്ട്' മൻമോഹൻ സിങ്ങിനെ പ്രശംസിച്ച് പ്രണബ് മുഖര്‍ജി

Published : Aug 05, 2018, 09:47 AM ISTUpdated : Aug 05, 2018, 09:48 AM IST
'ജോർജ് ബുഷടക്കം ഉപദേശം തേടിയിട്ടുണ്ട്' മൻമോഹൻ സിങ്ങിനെ പ്രശംസിച്ച് പ്രണബ് മുഖര്‍ജി

Synopsis

കോൺഗ്രസിന് ലോക്സഭയിൽ ഉണ്ടായിരുന്നത് 543-ൽ 147 സീറ്റാണ്. എന്നാൽ എത്ര വിദഗ്ധമായിട്ടാണ് താങ്കൾ ആ കൂട്ടുകക്ഷി സർക്കാർ കൊണ്ടു പോയത്. സ്ഥിരത കൊണ്ടുവന്നതിന് ഈ രാജ്യം മൻമോഹൻസിംഗിനോട് കടപ്പെട്ടിരിക്കുന്നു.

ദില്ലി: ഇന്ത്യയെ ഒന്നിലധികം തവണ പ്രതിസന്ധിയിൽ  നിന്ന് കരകയറ്റിയ വ്യക്തിയാണ്  മൻമോഹൻ സിംഗെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ലോകനേതാക്കൾ മൻമോഹൻസിംഗിനോട് ഉപദേശം തേടിയതിന് താൻ സാക്ഷിയാണെന്നും പ്രണബ് മുഖർജി ദില്ലിയിൽ പറഞ്ഞു.

കോൺഗ്രസിന് ലോക്സഭയിൽ ഉണ്ടായിരുന്നത് 543-ൽ 147 സീറ്റാണ്. എന്നാൽ എത്ര വിദഗ്ധമായിട്ടാണ് താങ്കൾ ആ കൂട്ടുകക്ഷി സർക്കാർ കൊണ്ടു പോയത്. സ്ഥിരത കൊണ്ടുവന്നതിന് ഈ രാജ്യം മൻമോഹൻസിംഗിനോട് കടപ്പെട്ടിരിക്കുന്നു.
ലോകം സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ മൻമോഹൻസിംഗ് നമ്മെ കരകയറ്റും എന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ജോർജ് ബുഷ് പറഞ്ഞത്. 

ഈ സംഭാഷണത്തിന് താൻ സാക്ഷിയാണെന്നും പ്രണബ് മുഖർജി പറഞ്ഞു. ദില്ലിയിൽ മണപ്പുറം ഫൈനാൻസിൻറെ വിസി പദ്മനാഭൻ അവാർഡ് മൻമോഹൻസിംഗിന് സമ്മാനിക്കുകയായിരുന്ന പ്രണബ് മുഖർജി. സ്വർണ്ണത്തോടുള്ള ഇന്ത്യക്കാരുടെ ഭ്രമം എപ്പോഴും രാജ്യത്തെ സാമ്പത്തിക വിദഗ്ധരെ അലട്ടുന്ന വിഷയമാണെന്ന് മൻമോഹൻസിംഗ് പറഞ്ഞു. സ്വർണ്ണനിക്ഷേപവും രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണമെന്നും മൻമോഹൻസിംഗ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം
മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് കാഴ്ചപരിമിതിയുള്ള യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്; അപലപിച്ച് കോൺ​ഗ്രസ്