
ദില്ലി: രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദില്ലിയ്ക്ക് മടങ്ങി. സന്ദര്‍ശനം പ്രമാണിച്ച് തൃശൂരിലും ഗുരുവായൂരിലും
കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. അതേസമയം തൃശൂരിൽ രാഷ്ട്രപതിയുടെ സുരക്ഷാ ബന്തവസിന്റെ രേഖകൾ പൊലീസുകാരൻ വാട്സാപ്പിൽ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം തുടങ്ങി.
കൊച്ചി ബോൾഗാട്ടിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കുമൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് തൃശൂരിലെത്തിയത്. കുട്ടനെല്ലൂര്‍ കോളജിന്റെ ഹെലിപാഡില്‍ ഇറങ്ങിയ ശേഷം റോഡു മാര്‍ഗം നേരെ സെന്റ് തോമസ് കോളജിലെത്തി. കോളേജിന്റെ ശതാബ്ദി ആലോഷ പരിപാടികളിൽ പങ്കെടുക്കാനെത്തിയ രഷ്ട്രപതിയെ മന്ത്രി വി എസ് സുനിൽ കുമാർ, ഗവർണർ പി സദാശിവം ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. വിദ്യാഭ്യാസ - ആരോഗ്യരംഗത്ത് ക്രൈസ്തവ സഭയുടെ പ്രവർത്തനം എടുത്തു പറയേണ്ടതാണെന്ന് രാഷ്ട്രപതി പറഞ്ഞു.
കനത്ത മഴ മൂലം ഗുരുവായൂരിലേക്കുള്ള രാഷ്ട്രപതിയുടെ യാത്ര റോഡുമാര്‍ഗമാക്കി. ഗുരുവായൂര്‍ മമ്മിയൂർ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഉച്ചഭക്ഷണവും കഴിച്ചാണ് രാഷ്ട്രപതി മടങ്ങിയത്. പൊതുപണിമുടക്കായതിനാല്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസിന് പാടുപെടേണ്ടിവന്നില്ല. അത സമയം രാഷ്ട്രപതിയുടെ സുരക്ഷാ രേഖകൾ ചോർന്നതിനെ കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
സന്ദർശന സമയത്ത് എവിടെയെല്ലാം എങ്ങനെ സുരക്ഷ ഒരുക്കണമെന്ന് പൊലീസ് തയാറാക്കിയ റിപ്പോർട്ടാണ് ചോർന്നത്. 208 പേജുള്ള റിപ്പോർട്ട് പൊലീസുകാരൻ വാട്സാപ്പിൽ പോസ്റ്റ് ചെയ്തത് ഗുരുതരമായ വീഴ്ചയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വിലയിരുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam