കെനിയന്‍ തലസ്ഥാനത്ത് പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം

Published : Jul 11, 2016, 01:00 PM ISTUpdated : Oct 05, 2018, 03:12 AM IST
കെനിയന്‍ തലസ്ഥാനത്ത് പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം

Synopsis

ഇന്നലെ കെനിയയിലെത്തിയ പ്രധാനമന്ത്രി കാസാറാണി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. ഇന്ന് കെനിയന്‍ തലസ്ഥാനമായ നെയ്റോബിയെലെത്തിയ പ്രധാനമന്ത്രിക്ക് പ്രസിഡണ്ട് ഉഹുറു കെന്യാത്തയുടെ നേതൃത്വത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് ഇരു നേതാക്കളും നടത്തിയ ചര്‍ച്ചയില്‍ ഊര്‍ജ്ജം, കൃഷി, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന ഏഴ് കരാറുകളില്‍ ഒപ്പുവച്ചു. കെനിയയില്‍ ക്യാന്‍സര്‍ ചികിത്സാരംഗത്തും ഇന്ത്യ സഹായം നല്‍കും.

വസുദൈവ കുടുംബകം എന്നാണ് ഇന്ത്യയുടെ ലോകവീക്ഷണമെന്നും ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നതെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഫ്രിക്കന്‍ പര്യടനം ഇന്ന് പൂര്‍ത്തിയാകും. ഇതിന് മുമ്പ് മൊസാംബിക്ക്, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും മോദി സന്ദര്‍ശിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലിലെ മുറിവിനുള്ളിൽ തുന്നിച്ചേർത്ത ചില്ലുമായി അനന്തു വേദന സഹിച്ചത് 5 മാസം; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി
നിയമസഭാ തെരഞ്ഞെടുപ്പ്: പലപ്പോഴും സമ്മർദ്ദമുണ്ടായി, എന്നാൽ എല്ലാം ഒഴിവാക്കിയെന്നും വിഎം സുധീരൻ; മത്സരിക്കാനില്ലെന്ന് പ്രഖ്യാപനം