'കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിനൊപ്പം'; ചാവേർ ബോംബാക്രമണത്തെ അപലപിച്ച് രാഹുലും പ്രിയങ്കയും

Published : Feb 14, 2019, 07:53 PM IST
'കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിനൊപ്പം'; ചാവേർ ബോംബാക്രമണത്തെ അപലപിച്ച് രാഹുലും പ്രിയങ്കയും

Synopsis

കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിനൊപ്പമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ദേശസുരക്ഷയിൽ മോദി സർക്കാർ വീഴ്ച വരുത്തുന്നത് തുടരുന്നുവെന്ന് പാർട്ടി വക്താവ് രൺദീപ് സിങ്ങ് സുർ ജേവാല

ലക്നൗ: ജമ്മു കശ്മീരിലെ പുൽവാമയിൽ സി ആര്‍  പി എഫ് വാഹനവ്യൂഹനത്തിന് നേരെ നടന്ന ചാവേർ ബോംബാക്രമണത്തെ അപലപിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കയും.  കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിനൊപ്പമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ദേശസുരക്ഷയിൽ മോദി സർക്കാർ വീഴ്ച വരുത്തുന്നത് തുടരുന്നുവെന്ന് പാർട്ടി വക്താവ് രൺദീപ് സിങ്ങ് സുർ ജേവാല ആരോപിച്ചു. 

ഉറിക്കും പത്താൻ കോട്ടിനും ശേഷം ഇപ്പോൾ പുൽവാമ യിലും ഭീകരാക്രമമണം ഉണ്ടായി. ഭാവിയിൽ ഇത് ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രിയങ്ക് ഗാന്ധി ആവശ്യപ്പെട്ടു.  പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയം പറയേണ്ട  സമയമല്ല ഇതെന്ന വിശദീകരണത്തോടെ ലക്നൗവിൽ നടത്താനിരുന്ന വാർത്താ സമ്മേളനം പ്രിയങ്ക ഒഴിവാക്കി. 

ഇന്ന് വൈകുന്നേരമാണ് സി ആര്‍  പി എഫ് വാഹനവ്യൂഹനത്തിന് നേരെ ചാവേര്‍ ആക്രമണമുണ്ടായത്.  30 ജവാന്‍മാര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം
'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്