ഭർത്താവ് റോബർട്ട് വദ്രയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ മറുപടി

Published : Feb 13, 2019, 06:43 PM IST
ഭർത്താവ് റോബർട്ട് വദ്രയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ മറുപടി

Synopsis

നരേന്ദ്ര മോദിയോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്ന മറുപടിയാണ് പ്രിയങ്ക നല്‍കിയത്. എഐസിസി പുനഃസംഘടനയിൽ രാഹുൽ, സഹോദരി പ്രിയങ്കയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് നിയമിച്ചത്

ലക്നൗ: ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കെതിരെയുള്ള എന്‍ഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റിന്‍റെ നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വദ്രയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സാധാരണ പ്രിയങ്ക മറുപടി നല്‍കാറില്ലായിരുന്നു. എന്നാല്‍, തന്‍റെ ജോലിയില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അത്തരം കാര്യങ്ങള്‍ അതിന്‍റെ വഴിയേ നടക്കുമെന്നും പ്രിയങ്ക പറഞ്ഞു.

ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കെതിരെയുള്ള എന്‍ഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റിന്‍റെ നടപടിയെക്കുറിച്ച് മാധ്യമങ്ങളാണ് പ്രിയങ്കയോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി 16 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. വിദേശത്ത് വാങ്ങിയ അനധികൃതസ്വത്തുക്കളുടെ പേരില്‍ എന്‍ഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് വദ്രയെ ചോദ്യം ചെയ്തിരുന്നു

നരേന്ദ്ര മോദിയോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്ന മറുപടിയാണ് പ്രിയങ്ക നല്‍കിയത്. എഐസിസി പുനഃസംഘടനയിൽ രാഹുൽ, സഹോദരി പ്രിയങ്കയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് നിയമിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വാധീനകേന്ദ്രമായ ഗോരഖ്പുരും ഉൾപ്പെടുന്ന മേഖലയാണിത്. അതുകൊണ്ട് തന്നെ ഇവിടേക്കുള്ള പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആകെ വലിയ ഊര്‍ജം പകര്‍ന്നിട്ടുണ്ട്.  

പ്രിയങ്കാ ഗാന്ധി വാധ്രയുടെ സജീവ രാഷ്ട്രീയ പ്രവേശത്തിന് ശേഷം ആദ്യമായി നടത്തിയ റോഡ് ഷോയ്ക്കും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. ഇതിന് ശേഷമാണ് പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും പ്രിയങ്ക സംവദിച്ചത്. പത്തിലധികം നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായാണ് പ്രിയങ്ക ആശയവിനിമയം നടത്തിയത്.

ഒരു മണിക്കൂറില്‍ അധികമാണ് പ്രിയങ്ക ഇതിനായി മാറ്റിവെച്ചത്. എങ്ങനെ ലോക്സഭ തെരഞ്ഞെടുപ്പിന് നേരിടണമെന്ന്  പ്രവര്‍ത്തകരുമായി ആലോചിച്ച പ്രിയങ്ക ചില ചോദ്യങ്ങളും അവരോട് ചോദിച്ചു. എന്നാല്‍, പ്രിയങ്ക ഉന്നയിച്ച ചോദ്യങ്ങളില്‍ പലതിനും പ്രവര്‍ത്തകര്‍ക്ക് ഉത്തരമുണ്ടായില്ല.

പ്രാദേശിക ബൂത്തില്‍ നിന്ന് കഴിഞ്ഞ തവണ എത്ര വോട്ട് കിട്ടി, അവസാന ബൂത്ത് യോഗം നടന്നത് എന്നാണ് എന്നൊക്കെയുള്ള പ്രിയങ്ക ചോദ്യങ്ങളാണ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രിയങ്ക വച്ചത്. പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പകര്‍ത്താനായി ഒരു ഡയറിയും പ്രിയങ്ക ഗാന്ധി കെെയില്‍ കരുതിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലക്ഷ്യം മമതയും ബിജെപിയും ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു