കെജ്രിവാളിന്‍റെ ബിജെപി വിരുദ്ധ റാലിയില്‍ കോണ്‍ഗ്രസും; മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാക്കള്‍

By Web TeamFirst Published Feb 13, 2019, 6:21 PM IST
Highlights

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി റാലിയെ അഭിസംബോധന ചെയ്ത് തിരികെ പോയ ശേഷമാണ് മമത ബാനർജി വേദിയിലെത്തിയത്. 

ദില്ലി: ദില്ലിയിൽ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ ഐക്യ റാലിയെ പിന്തുണച്ച് കോൺഗ്രസ്സും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടയുള്ള നേതാക്കൾ പങ്കെടുത്ത റാലി പ്രതിപക്ഷ ഐക്യനിരയുടെ ശക്തി പ്രകടനമായി. പ്രതിപക്ഷ നിരയിലെ നേതാക്കളായ ഫാറൂഖ് അബ്‍ദുള്ള, ശരത് പവാർ, കനിമൊഴി, ശരത് യാദവ് എന്നിവർക്കൊപ്പം കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മയും റാലിയിൽ പങ്കെടുത്തു. 

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി റാലിയെ അഭിസംബോധന ചെയ്ത് തിരികെ പോയ ശേഷമാണ് മമത ബാനർജി വേദിയിലെത്തിയത്. കാവൽക്കാരന്റെ ജോലി സമ്പന്നരെ സഹായിക്കൽ മാത്രമായിരുന്നുവെന്ന് യെച്ചൂരി പറഞ്ഞു. രാജ്യത്തിനായി പ്രധാനമന്ത്രി ഒന്നും ചെയ്തില്ല. ഭരണഘടന സ്ഥാപനങ്ങളെ സർക്കാർ ദുരുപയോഗം ചെയ്തുവെന്നും യെച്ചുരി വ്യക്തമാക്കി.

ബിജെപി സർക്കാരിൻറെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നു ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ഇനി മോദി സർക്കാരിനു ഏറിപോയാൽ എഴുപതോ എൺപതോ ദിവസം മാത്രമാണ് ബാക്കി ഉള്ളതെന്ന് ചന്ദ്രബാബു നായിഡു പ്രസംഗത്തില്‍ വ്യക്തമാക്കി. മമതക്കും  ചന്ദ്രബാബു നായിഡുവിനും പിന്നാലെയാണ് അരവിന്ദ് കേജരിവാളും കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. സ്വേച്ഛാധിപത്യം  അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജന്ദർ മന്ദറിൽ  ആം ആദ്മി പാര്‍ട്ടി റാലി സംഘടിപ്പിച്ചിരിക്കുന്നത്. 

click me!