
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് ഓടിയെത്താൻ വെറും നാലര മണിക്കൂർ. സെമി ഹൈസ്പീഡ് ട്രെയിനുകൾക്ക് സംസ്ഥാന സർക്കാർ പദ്ധതിയൊരുക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെ മൂന്നാമത്തേയും നാലാമത്തേയും ബ്രോഡ് ഗേജ് പാതകൾ ഉണ്ടാക്കും.
പ്രത്യേക റെയിൽ കൊറിഡോർ വഴി മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലാണ് ഹൈ സ്പീഡ് ട്രെയിനോടുക. തിരുവനന്തപുരത്തു നിന്നും എറണാകുളം വരെ ഒന്നര മണിക്കൂർ കൊണ്ടും തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ നാലര മണിക്കൂർ കൊണ്ടും ഹൈസ്പീഡ് ട്രെയിൻ ഓടിയെത്തും. ഇതടക്കം വൻകിട വികസന പദ്ധതികൾ നടപ്പാക്കുമെന്ന സൂചനയാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രസംഗത്തിൽ നിന്ന് :
പ്രളയ സഹായം വൈകുന്നു എന്നാരോപിച്ച് ഗവർണറുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം വച്ചു. പ്രസംഗം ശ്രദ്ധിച്ച് കേൾക്കാനായിരുന്നു ഗവർണറുടെ മറുപടി. ഒമ്പത് ദിവസമാണ് നിയമസഭ സമ്മേളിക്കുന്നത്. 31 ന് ധനമന്ത്രി തോമസ് ഐസക് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam