
പൂനെ: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ പൂനെ ധനക് വാടിയിലെ വീട്ടിലേക്ക് അയ്യപ്പകർമ്മ സമിതിയുടെ പ്രതിഷേധ നാമജപയാത്ര. പൂനെയിലുളള അയ്യപ്പകർമ്മ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ നാമജപയാത്ര. പ്രതിഷേധ നാമജപയാത്രയില്‍ പങ്കെടുത്തതിലധികവും മലയാളികളാണ്. തൃപ്തി ദേശായി ശബരിമലയിൽ ദർശനം നടത്താനുള്ള നീക്കം ഉപേക്ഷിച്ച് തിരിച്ചുവരണമെന്ന ആവശ്യവുമായാണ് പ്രതിഷേധം. തൃപ്തിയെ ശബരിമലയിലേക്ക് പോകാൻ അനുവദിക്കില്ല എന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. തിരിച്ചുവരുന്നതിനുളള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം മാത്രമേ നാമജപയാത്ര അവസാനിപ്പിക്കൂ എന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.
അതേസമയം പന്ത്രണ്ട് മണിക്കൂറിലധികം നീണ്ട നാടകീയതകൾക്കൊടുവിൽ തൃപ്തി ദേശായി പൂനെയിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചു. വിമാനത്താവളത്തിന് പുറത്ത് നടന്ന കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് തൃപ്തി ദേശായിയും കൂടെ വന്ന ആറ് സ്ത്രീകളും മടങ്ങാൻ തീരുമാനിച്ചത്. വൈകിട്ട് ഒമ്പതരയോടെയുള്ള ഫ്ലൈറ്റിനാണ് തൃപ്തി ദേശായി മടങ്ങിപ്പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി പൊലീസിനെ തൃപ്തി ദേശായി അറിയിച്ചിട്ടുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam